ലഹരി ഗുളികകളുടെ ദുരുപയോഗം തടയാൻ ഫാർമസിസ്​റ്റുകൾക്ക്​ കാർഡ്

കോഴിക്കോട്: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ദുരുപയോഗം ചെയ്യാവുന്ന മരുന്നുകളുടെ അനധികൃത വിൽപന തടയുന്നതിന് ഡ്രഗ്സ് കൺേട്രാൾ വകുപ്പും എക്സൈസ് വകുപ്പും ജില്ലയിൽ പ്രാരംഭ പദ്ധതികൾ തുടങ്ങി. നൈട്രാസിപിയം എന്ന ഉറക്കഗുളിക ദുരുപയോഗം ചെയ്യപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ഫാർമസിസ്റ്റുകൾക്കും സീരിയൽ നമ്പർ പതിച്ച പർച്ചേസ് ഇൻഡൻഡ് കാർഡ് വിതരണം ചെയ്തു. വ്യാജ സീലും മറ്റും ഉപയോഗിച്ച് ഗുളിക വ്യാപകമായി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടിയെടുത്തതെന്ന് റീജനൽ ഡ്രഗ് ഇൻസ്പെക്ടർ ഷാജി വർഗീസ് പറഞ്ഞു. ഇനി മുതൽ ഈ കാർഡ് കൈവശമുള്ളവർക്കുമാത്രമേ നൈട്രാസിപിയം ഹോൾസെയിലായി വാങ്ങാൻ കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഡ്രഗ് ഇൻസ്പെക്ടർമാരായ സി.വി. നൗഫൽ, കെ. നീതു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.