ഒരാഴ്​ച സി.പി.​െഎ പ്രവർത്തകർ ശുചീകരണ രംഗത്ത്​

കോഴിക്കോട്: ശുചീകരണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒരാഴ്ചക്കാലം സ്ക്വാഡ് പ്രവർത്തനം നടത്താൻ സി.പി.െഎ ജില്ല കൗൺസിൽ തീരുമാനിച്ചു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പി​െൻറയും സഹകരണത്തോടെ ജനകീയ കൂട്ടായ്മയിലൂടെ ശുചീകരണപ്രവർത്തനം സംഘടിപ്പിക്കാൻ പാർട്ടി ഘടകങ്ങൾ മുന്നിട്ടിറങ്ങുമെന്ന് ജില്ല സെക്രട്ടറി ടി.വി. ബാലൻ അറിയിച്ചു. ജില്ല കൗൺസിൽ യോഗത്തിൽ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, എം. നാരായണൻ, പി. വസന്തം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.