എല്ലാ ദിവസവും തുറന്ന്​ പ്രവർത്തിക്കണം

മേപ്പയൂർ: വിളയാട്ടൂരിലെ കണ്ടഞ്ചിറക്ക് സമീപം പ്രവർത്തിക്കുന്ന കീഴ്പയ്യൂർ കുടുംബക്ഷേമ ഉപകേന്ദ്രം എല്ലാദിവസവും തുറന്ന് പ്രവർത്തിക്കണമെന്ന് ജനാധിപത്യ ജനതാദൾ വിളയാട്ടൂർ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനാൽ രോഗികൾക്ക് ദൈനംദിന സേവനം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുനിൽ ഓടയിൽ, കെ.കെ. ശിവദാസ്, സുരേഷ് ഓടയിൽ, എൻ.പി. ബിജു, വള്ളിൽ പ്രമോദ്, ഒ. ഷിബിൻരാജ്, കെ.പി. ബിജു എന്നിവർ സംസാരിച്ചു. സേവ് 'ജീവജലം' പദ്ധതിയിൽ കുളം നവീകരിച്ചു മേപ്പയൂർ: കൊടിയ വേനലിന് സാന്ത്വനമേകാന്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് 'ജീവജലം' പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലതല ഉദ്ഘാടനം മേപ്പയൂരിൽ നടന്നു. ജില്ലയിലെ ഒാരോ വിദ്യാലയവും ഓരോ ജലാശയം വീതം തിരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ ഇങ്ങനെ തിരഞ്ഞെടുക്കാം. വിദ്യാർഥികള്‍ നേരിട്ടല്ല ഇത് നടപ്പാക്കുന്നെതന്ന പ്രത്യേകതയുമുണ്ട്. സ്കൂളി​െൻറ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന ജനകീയ സമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പി.ടി.എ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍, അധ്യാപകര്‍, വിദ്യാർഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും. ഈ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരിച്ച ജലാശയത്തിന് ഒരു സംരക്ഷണ സമിതി രൂപവത്കരിക്കും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. 1119 സ്കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് സംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്. മേപ്പയൂർ വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്കൂളി​െൻറ നേതൃത്വത്തിൽ കാവുള്ളാം വീട്ടിൽ കുളം നവീകരിച്ചു കൊണ്ടായിരുന്നു വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. വടകര ഡി.ഇ.ഒ സി. മനോജ്കുമാർ മുഖ്യാതിഥിയായി. രമേശ് കാവിൽ ഹരിത സന്ദേശം നൽകി. ഇ.കെ. മുഹമ്മദ് ബഷീർ, കെ.കെ. രാഘവൻ, ഷർമിന കോമത്ത്, അബ്ദുള്ള സൽമാൻ, കെ. അനിൽകുമാർ, പി.വി. സ്വപ്ന, കെ. നാസിഫ് എന്നിവർ സംസാരിച്ചു. അതിനുശേഷം കുളക്കടവിൽ നിരന്നുനിന്ന് എല്ലാവരും ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. ജീവജലം പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് സമ്മാനം നൽകും. ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ജലാശയത്തി​െൻറ പടങ്ങൾ, ശുചീകരണ സമയത്തെ വിഡിയോ എന്നിവ 9447262801 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.