നാദാപുരം: പീപ്ൾസ് ഫൗേണ്ടഷന്‍ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന ഇഫ്താര്‍ കിറ്റ് വിതരണത്തിെൻറ ഭാഗമായുള്ള ഏരിയതല ഉദ്ഘാടനം വാണിമേലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയന്‍ ഉദ്ഘാടനം ചെയ്തു. പീപ്ൾസ് സർവിസ് സൊസൈറ്റി ഓഫിസില്‍ നടന്ന പരിപാടിയില്‍ സൊസൈറ്റി പ്രസിഡൻറ് കളത്തില്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ റീന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ. മജീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ. അബ്ദുറഹ്മാന്‍ എന്നിവർ സംസാരിച്ചു. പി.എസ്.എസ് സെക്രട്ടറി കെ. ഖാസിം സ്വാഗതം പറഞ്ഞു. വൈദ്യുതിലൈനിൽ വീണ തെങ്ങ് അപകടഭീഷണിയിൽ ഉടമ മുറിച്ചുമാറ്റണമെന്ന് കെ.എസ്.ഇ.ബി വാണിമേൽ: കാറ്റിൽ കടപുഴകി വൈദ്യുതിലൈനിൽ വീണ തെങ്ങ് അപകടഭീഷണി ഉയർത്തുന്നു. വീണ തെങ്ങ് ഉടമതന്നെ മുറിച്ചുമാറ്റണമെന്ന് വൈദ്യുതി വകുപ്പ്. പരപ്പുപാറ ചേരനാണ്ടി വട്ടപറമ്പത്ത് അബ്ദുല്ലയുടെ പറമ്പിലെ തെങ്ങാണ് കഴിഞ്ഞ ദിവസം വൈദ്യുതിലൈനിലേക്ക് വീണത്. തെങ്ങ് മുറിച്ചുമാറ്റാൻ പരപ്പുപാറയിലെ ഓഫിസിൽ അറിയിച്ചെങ്കിലും സ്വന്തംനിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഈ ഭാഗത്തേക്കുള്ള വൈദ്യുതി അധികൃതർ വിച്ഛേദിക്കുകയായിരുന്നു. വൈദ്യുതി വകുപ്പും ഉടമയും തമ്മിലുള്ള തർക്കത്തിൽ പ്രദേശം ഇരുട്ടിലാണ്. തെങ്ങ് ഉടമ മുറിച്ചുമാറ്റണമെന്നും നോട്ടീസ് നൽകിയിട്ട് സ്വീകരിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഇത് അപകടത്തിനിടയാക്കിയാൽ ആരാണ് ഉത്തരവാദിയെന്ന ചോദ്യം അവശേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.