പഠന കിറ്റ്​ വിതരണവും അനുമോദനവും

ചേമഞ്ചേരി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇൻകാസ് ഖത്തറി​െൻറ സഹകരണത്തോടെ നിർധനരായ വിദ്യാർഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. 600 രൂപ വീതം വിലവരുന്ന കിറ്റുകളാണ് 110 കുട്ടികൾക്ക് വിതരണം ചെയ്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മോഹനൻ നമ്പാട്ട്, സത്യനാഥൻ മാടഞ്ചേരി, ഉണ്ണികൃഷ്ണൻ പൂക്കാട്, മുസ്തഫ തിരുവങ്ങൂർ, ജെറിൻ ബോസ്, എം.കെ. ജാനിബ്, അസീം വെങ്ങളം, ശ്രീജ കണ്ടിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.