കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ആശാ പ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പരിശീലന പരിപാടി നടത്തുമെന്ന് ജില്ല കലക്ടര്‍ യു.വി ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേരാമ്പ്ര, ചങ്ങരോത്ത്, ചെറുവണ്ണൂർ, ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെക്യാട് എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്ക് രാവിലെ 11 മണിക്ക് പേരാമ്പ്ര പഞ്ചായത്ത്ഹാളിലും ചെങ്ങോട്ട്കാവ്, ഒളവണ്ണ പഞ്ചായത്തുകളിലുള്ളവര്‍ക്ക് വൈകീട്ട് നാലുമണിക്ക് ജില്ല പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആളുകള്‍ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ആദ്യം മരിച്ച ആളുകളുമായി ബന്ധപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. നിരീക്ഷണം ശക്തമാക്കിയതായും കേന്ദ്രസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അവര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്താനായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തില്‍ െഗസ്റ്റ്ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു. സാധാരണക്കാരനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നതില്‍നിന്ന് എല്ലാവരും സംയമനം പാലിക്കണമെന്നും രോഗം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടെപടലാണ് നടക്കുന്നതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിപ വൈറസുമായി ബന്ധപ്പെട്ട് ദിവസവും രാവിലെ 10 മണിക്കും വൈകീട്ട് അഞ്ചു മണിക്കും ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യവകുപ്പിെൻറയും വിശദീകരണമുണ്ടാകും. എ.ഡി.എം ടി. ജനില്‍കുമാർ, ഡോക്ടര്‍മാരായ എ.എസ്. അനൂപ്കുമാർ, ആര്‍. എസ്. ഗോപകുമാര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.