ഉദ്ഘാടനത്തിനൊരുങ്ങി പറമ്പിൽ പാലം; ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകും

ആയഞ്ചേരി: ആയഞ്ചേരി-വില്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പറമ്പിൽപാലം നിർമാണം അന്തിമഘട്ടത്തിലേക്ക്. വടകര-മാഹി കനാലിന് കുറുകെ നിർമിക്കുന്ന പാലത്തി​െൻറ ഉദ്ഘാടനം അടുത്തമാസം നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ ആയഞ്ചേരി-വില്യാപ്പള്ളി റൂട്ടിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. ഒന്നര വർഷം മുമ്പാണ് പാലത്തി​െൻറ നിർമാണം ആരംഭിച്ചത്. വടകര-മാഹി കനാലിന് ആഴവും വീതിയും കൂട്ടി നവീകരിക്കുന്നതി​െൻറ ഭാഗമായാണ് പാലം നിർമിക്കുന്നത്. പാലം വരുന്നതോടെ ആയഞ്ചേരി, വള്ള്യാട്, അരയാക്കൂൽതാഴ, വില്യാപ്പള്ളി യു.പി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വടകര, വില്യാപ്പള്ളി ഭാഗങ്ങളിലെത്താൻ എളുപ്പം സാധിക്കും. കൂടുതൽ ബസുകൾ ഈ റൂട്ടിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, പാലം കഴിഞ്ഞ് വരുന്ന റോഡുകൾ ഇടുങ്ങിയതും ഏറെ വളവുള്ളതുമായതിനാൽ വാഹനങ്ങൾക്ക് പോകാൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നാട്ടുകാരുടെ ശ്രമഫലമായി റോഡിന് വീതികൂട്ടിയിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമല്ലാത്തതിനാൽ റോഡ് നവീകരണം ആരംഭിച്ചിട്ടില്ല. photo: kz aya 01.jpg അന്തിമഘട്ടത്തിലെത്തിയ പറമ്പിൽ പാലം നിർമാണം മാറ്റിവെച്ചു ആയഞ്ചേരി: ഈ മാസം 31ന് വില്യാപ്പള്ളിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടി മാറ്റിവെച്ചതായി എൽ.ഡി.എഫ് കുറ്റ്യാടി നിയോജകമണ്ഡലം കൺവീനർ കെ.കെ. നാരായണൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.