വയറിളക്കരോഗ നിയന്ത്രണം: ടാസ്​ക് ഫോഴ്സ്​ രൂപവത്​കരിച്ചു

കോഴിക്കോട്: ഉൗർജിത വയറിളക്കരോഗ നിയന്ത്രണ പരിപാടി ഇൗമാസം 29 മുതൽ ജൂൺ ഒമ്പതു വരെ വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും. കുട്ടികളിലെ വയറിളക്കരോഗം മൂലമുള്ള മരണം തടയുക എന്ന ലക്ഷ്യത്തോടെ വ്യാപക ബോധവത്കരണവും പ്രതിരോധപ്രവർത്തനങ്ങളും സംഘടിപ്പിക്കും. ആശാ പ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും പ്രത്യേകം പരിശീലനം നൽകി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ വീടുകളിൽ ഒ.ആർ.എസ് പാക്കറ്റുകൾ നൽകുകയും അവ തയാറാക്കുന്ന വിധവും കൊടുക്കേണ്ട അളവും വീട്ടുകാരെ പരിശീലിപ്പിക്കുകയും ചെയ്യും. സ്കൂളുകളിലും അംഗൻവാടികളിലും ആശുപത്രികളിലും ഒ.ആർ.എസ് പാക്കറ്റുകൾ ലഭ്യമാക്കും. സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വാട്ടർടാങ്കുകൾ ശുചീകരിക്കാനും ലഘുലേഖകളും ബോധവത്കരണ കിറ്റുകളും വിതരണം ചെയ്യാനും നിർദേശം നൽകി. യോഗത്തിൽ എ.ഡി.എം ടി. ജനിൽകുമാർ അധ്യക്ഷത വഹിച്ചു. ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ഐ.എസ്.എം ജില്ല മെഡിക്കൽ ഓഫിസർ ഡോ. ശ്രീകുമാർ, ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ ഡോ. കവിത പുരുഷോത്തമൻ, ഡോ. സോമൻ, ജില്ല പ്ലാനിങ് ഓഫിസർ ഷീല എം.എ, ഡോ. കൃഷ്ണമോഹൻ, ജില്ല മാസ് മീഡിയ ഓഫിസർ ഇൻ ചാർജ് ബേബി നാപ്പള്ളി, എം.സി.എച്ച് ഓഫിസർ ഇൻചാർജ് എം. ഗീത, സി. ദിവ്യ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.