നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പീപ്​ള്‍സ് ഫൗണ്ടേഷനും കനിവ്​ ഗ്രാമവും

താമരശ്ശേരി: മലയോര മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പീപ്ള്‍സ് ഫൗണ്ടേഷനും കനിവ് ഗ്രാമവും രംഗത്ത്. കട്ടിപ്പാറ മേഖലയിലെ നിര്‍ധനരായ നൂറോളം വിദ്യാർഥികള്‍ക്കാണ് പുസ്തകങ്ങളും ബാഗും കുടയും സമ്മാനിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള പീപ്ള്‍സ് ഫൗണ്ടേഷ​െൻറ സ്‌കൂള്‍ കിറ്റ് വിതരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനത്തി​െൻറ ഭാഗമായാണ് പഠനോപകരണ വിതരണം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന കട്ടിപ്പാറ മേഖലയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കനിവ്ഗ്രാമത്തി​െൻറ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായി മേഖലയില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിതാ വര്‍ഷ, ഹരിശങ്കര്‍, നന്ദന സന്തോഷ്, അലീന ഷാജി, ആന്‍മരിയ, അതുല്‍ ജോര്‍ജ് എന്നിവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. പഠനോപകരണ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍ നിർവഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് മെംബര്‍ വത്സല കനകദാസ് വിതരണം ചെയ്തു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷാഹിം ഹാജി, എം.എ. യൂസുഫ് ഹാജി, അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കനിവ് ഗ്രാമം വൈസ് പ്രസിഡൻറ് ആര്‍.കെ. അബ്ദുല്‍മജീദ് സ്വാഗതവും വൈസ് പ്രസിഡൻറ് കെ.ടി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.