കോഴിക്കോട്: റമദാൻ മാസക്കാലം കുതിച്ചുയരേണ്ട നഗരത്തിലെ മാങ്ങ വിപണിയിൽ നിപ പനിഭീതി കാരണം 75 ശതമാനം കച്ചവടം കുറഞ്ഞതായി ആൾ കേരള ഫ്രൂട്ട് മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ അറിയിച്ചു. മറ്റു പഴങ്ങളുടെ കച്ചവടവും 50 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്. സംസ്ഥാന തലത്തിൽ 45 ശതമാനംവരെ പഴക്കച്ചവടം കുറഞ്ഞു. മാങ്ങ കഴിച്ച് പനി പിടിച്ചുവെന്ന് തമിഴ്നാട്ടിൽ പ്രചാരണം നടക്കുന്നത് അവിടെയും തിരിച്ചടിയായി. ലോഡുകണക്കിന് മാങ്ങ നശിക്കുകയാണ്. കാർബൈഡിട്ട മാങ്ങ വിൽക്കുന്നുവെന്ന പ്രചാരണത്തെ തുടർന്നുള്ള തിരിച്ചടിയിൽനിന്ന് രക്ഷപ്പെട്ടുവരുേമ്പാഴാണ് പുതിയ വെല്ലുവിളി. സംസ്ഥാനത്ത് ദിവസം 200 ലോഡുവരെ പഴങ്ങൾ വരുന്നത് റമദാനിൽ 400 വരെ ഉയരാറുണ്ട്. കോഴിക്കോട് 25 ലോഡുവരെ വരാറുള്ളത് 10 ലോഡായി കുറഞ്ഞു. നേന്ത്രപ്പഴമടക്കം വാഴപ്പഴത്തിനും ആവശ്യക്കാർ കുറഞ്ഞുവരുന്നു. ചോദിച്ച വിലക്ക് പഴങ്ങൾ വിറ്റൊഴിവാക്കേണ്ട സ്ഥിതിയാണ്. വവ്വാലുകൾ കടിച്ച പഴവർഗങ്ങൾ ഒരുവിധത്തിലും വിപണനം നടത്തുന്നില്ലെന്നും ജനങ്ങളിൽ ഭീതി പരത്തുന്ന ഇത്തരം നടപടികളിൽനിന്ന് സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും പിന്തിരിയണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. പഴങ്ങൾ നേരത്തേ പറിച്ചെടുത്ത് പഴുപ്പിച്ചെടുക്കുകയാണ്. അവ ഒരു വിധത്തിലും വവ്വാലുകളോ മറ്റു ജീവികളോ കടിക്കാൻ സാധ്യതയില്ല. കേരളത്തിൽ വിപണനം നടത്തുന്ന 95 ശതമാനം പഴവർഗങ്ങളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവയോ വിദേശ ഇറക്കുമതിയോ ആണ്. ആൾ കേരള ഫ്രൂട്ട് മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.വി. ഹംസ, വൈസ് പ്രസിഡൻറ് സി. ചന്ദ്രശേഖരൻ നായർ, എം.പി.സി നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഇൗത്തപ്പഴ വിപണിയിലും ഇടർച്ച കോഴിക്കോട്: റമദാനിൽ സജീവമാവേണ്ട ഇൗത്തപ്പഴ വിപണിയെയും പനി ഭീതി പ്രതിസന്ധിയിലാക്കി. റമദാൻ തുടങ്ങി ആദ്യ പത്ത് ദിവസം വിൽപന കുതിച്ചുയരേണ്ടതാണ്. എന്നാൽ പ്രധാന ഇൗത്തപ്പഴ വിപണിയായ വലിയങ്ങാടിയിൽ ചൊവ്വാഴ്ച മുതൽ കച്ചവടം വൻ തോതിൽ ഇടിഞ്ഞു. വ്യാപാരത്തിൽ പകുതിയിലേറെ കുറവനുഭവപ്പെട്ടതായി കച്ചവടക്കാർ അറിയിച്ചു. ആദ്യ ദിവസങ്ങളിൽ നടന്ന കച്ചവടം മാത്രമാണ് വ്യാപാരികൾക്കാശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.