കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് മൂന്നു പേർ മരിച്ച ചങ്ങരോത്ത് പഞ്ചായത്തിൽ മൂന്നു ദിവസം കൊണ്ട് ശേഖരിച്ചത് 23 ലോഡ് അജൈവ മാലിന്യം. ശുചിത്വ മിഷൻ, ഹരിത കേരളം, നിറവ് വേങ്ങേരി എന്നിവയുടെ ആഭിമുഖ്യത്തിൽ ശുചിത്വ മിഷന് കീഴിലെ ഹരിത കർമസേനയും ആരോഗ്യ ജാഗ്രതൃ വളണ്ടിയർമാരും ചേർന്നാണ് പഞ്ചായത്തിലെ വിവിധ മേഖലകളിൽനിന്ന് ഇത്രയും മാലിന്യം ശേഖരിക്കുകയും ശുചീകരണം നടത്തുകയും ചെയ്തത്. ഇവ പുനഃചംക്രമണത്തിനായി നിറവ് വേങ്ങേരി ഏറ്റെടുത്തതായി ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എം. സൂര്യ പറഞ്ഞു. വീടുകളിൽനിന്ന് ശേഖരിച്ച ജൈവ പാഴ്വസ്തുക്കൾ സമീപത്തുതന്നെ കുഴിയെടുത്ത് മൂടി. നിപ വൈറസിനെ കുറിച്ച് ആരോഗ്യ വകുപ്പിെൻറ ബോധവത്കരണ നിർേദശങ്ങളടങ്ങിയ നോട്ടീസ് ആശ വർക്കർമാർ, കുടുംബശ്രീ സിഡിഎസ്, ആരോഗ്യ ജാഗ്രത വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ വീടുകളിൽ വിതരണം ചെയ്തു. ശുചീകരണ പ്രവർത്തകർക്കുള്ള മാസ്കുകളും ഗ്ലൗസുകളും ശുചിത്വ മിഷൻ നൽകി. സന്നദ്ധ പ്രവർത്തകർക്ക് നൽകാൻ ശുചിത്വ മിഷൻ നൽകിയ മാസ്കുകളും ഗ്ലൗസുകളും ഡെപ്യൂട്ടി കലക്ടർ (ഡിഎം) പി.പി. കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളിൽ പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ച റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.