കൊടിയത്തൂര്‍ സഹകരണ ബാങ്ക് മഞ്ഞള്‍കൃഷിയിറക്കുന്നു

കൊടിയത്തൂർ: ഗുണനിലവാരമുള്ള മഞ്ഞളി‍​െൻറയും വിത്തി‍​െൻറയും സാധ്യത കണ്ടെത്തി കൊടിയത്തൂര്‍ സഹകരണ ബാങ്ക് മഞ്ഞൾ കൃഷിയിറക്കുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തി‍​െൻറയും കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രത്തി‍​െൻറയും സഹകരണത്തോടെയാണ് ബാങ്കി​െൻറ പുതിയ സംരംഭം. ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട് ബാങ്കി‍​െൻറ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ശാസ്ത്രീയ രീതിയില്‍ ജൈവമാർഗങ്ങളിലൂടെ മഞ്ഞള്‍ കൃഷി നടത്തുന്നത്. ബാങ്കിനുകീഴിലെ ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നതും പരിപാലിക്കുന്നതും. പ്രതിഭ ഇനത്തില്‍പെട്ട അത്യുൽപാദനശേഷിയുള്ള വിത്തുപയോഗിച്ചാണ് കൃഷിയിറക്കുന്നത്. ഒരേക്കര്‍ സ്ഥലം സുഗന്ധവിള ഗവേഷണകേന്ദ്രം സഹകരണത്തോടെയുള്ള മാതൃകാ കൃഷിത്തോട്ടമാണ്. മാതൃകാകൃഷിയുടെ നടീല്‍ ഉദ്ഘാടനം സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പൽ സയൻറിസ്റ്റ് സി.കെ. തങ്കമണി, ടെക്നിക്കല്‍ ഓഫിസര്‍ ആശ കെ. ചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.