ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; പാസഞ്ചറുകൾ റദ്ദാക്കി

കൊച്ചി: പുതുക്കാടിനും ഒല്ലൂരിനും ഇടയിൽ റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളത്തിനും പുതുക്കാടിനും ഇടയിൽ ചില ട്രെയിനുകൾ റദ്ദാക്കി. ചിലത് വൈകും. എറണാകുളം-ഗുരുവായൂർ, എറണാകുളം-നിലമ്പൂർ, എറണാകുളം-കായംകുളം, എറണാകുളം-ആലപ്പുഴ പാസഞ്ചറുകളാണ് റദ്ദാക്കിയത്. എറണാകുളം-കണ്ണൂർ ഇൻറർസിറ്റി തൃശൂരിൽനിന്ന് യാത്ര തുടങ്ങും. ജനശതാബ്ദി കോഴിക്കോട്ടേക്ക് പോകാതെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 1.40ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ജനശതാബ്ദി എറണാകുളത്തുനിന്ന് വൈകീട്ട് 5.30നേ യാത്ര തുടങ്ങൂ. എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകി 11.40ന് പുറപ്പെടും. ധൻബാദ് എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകി 7.55നേ ആലപ്പുഴയിൽനിന്ന് യാത്ര തുടങ്ങൂ. നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ് എറണാകുളത്തിനും പുതുക്കാടിനുമിടയിൽ 90 മിനിറ്റ് പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.