ഗെയ്​ൽ പൈപ്പ്​​​ലൈൻ കിടങ്ങുകൾ പൂർണമായും നികത്തിയില്ല

പരിസരവാസികൾക്കും സ്കൂൾ കുട്ടികൾക്കും അപകടഭീഷണി ബാലുശ്ശേരി: ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിച്ച കുഴികൾ പൂർണമായും നികത്താത്തത് പരിസരവാസികൾക്കും സ്കൂൾ കുട്ടികൾക്കും അപകട ഭീഷണിയാകുന്നു. കിനാലൂർ മേഖലയിൽപെട്ട തച്ചംപൊയിൽ, പൂവമ്പായി പ്രദേശങ്ങളിലാണ് ഗെയ്ൽ പൈപ്പ്ലൈൻ കുഴികളിൽ വെള്ളം നിറഞ്ഞ് അപകട ഭീഷണി ഉയർത്തുന്നത്. പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിന് തൊട്ടുപിറകിലൂടെയാണ് ഗെയ്ൽ പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ ഭാഗികമായാണ് കുഴികൾ മണ്ണിട്ട് നികത്തിയിട്ടുള്ളത്. സ്കൂൾ തുറക്കുന്നതിനുമുേമ്പ കുഴികൾ മണ്ണിട്ട് നികത്താത്തപക്ഷം വിദ്യാർഥികൾക്കിത് അപകടഭീഷണി സൃഷ്ടിക്കും. കണ്ണാടിപ്പൊയിൽ തച്ചംപൊയിൽ ഭാഗത്ത് റോഡിലൂടെ ഗെയ്ൽ പൈപ്പ്ലൈൻ സ്ഥാപിച്ച കുഴികൾ മണ്ണിട്ട് നികത്തിയിട്ടുണ്ടെങ്കിലും മഴ പെയ്തതോടെ നാട്ടുകാർക്ക് നടക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ്. വീട്ടുകാർക്ക് വീട്ടിൽനിന്നും ഇറങ്ങാൻ കഴിയാത്ത രീതിയിലാണ് റോഡിലെ കിടങ്ങുകൾ മണ്ണിട്ട് നികത്തിയിട്ടുള്ളത്. റോഡ് ചളിക്കുളമായി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്. ഗെയിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ എത്രയുംവേഗം പൂർത്തിയാക്കി കിടങ്ങുകൾ നികത്തി പൂർവ സ്ഥിതിയിലാക്കണമെന്ന് പനങ്ങാട് പഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കിനാലൂർ മേഖലയിൽ പ്രവൃത്തികൾ കഴിഞ്ഞ ദിവസം പുനരാരംഭിക്കുകയുമുണ്ടായി. എന്നാൽ, ഇടക്കിടെയുള്ള മഴ കാരണം പണി നിർത്തിവെച്ചിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.