ഉള്ള്യേരിയില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി

ഉള്ള്യേരി: നിപ വൈറസ്, ഡെങ്കിപ്പനി പ്രതിരോധത്തി​െൻറ ഭാഗമായി ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. ഉള്ള്യേരി അങ്ങാടിയിലും ഗ്രാമപഞ്ചായത്തി​െൻറ മറ്റു പ്രധാന കേന്ദ്രങ്ങളിലും നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാർ, വ്യാപാരികള്‍, സാംസ്കാരിക സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഉള്ള്യേരിയില്‍ എല്ലാ വാര്‍ഡുകളിലും ജാഗ്രതോത്സവം നടത്തും ഉള്ള്യേരി: രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതോത്സവം നടത്തും. ആനവാതില്‍ 17ാം വാര്‍ഡ്‌ സാനിറ്റേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജാഗ്രതോത്സവം സംഘാടക സമിതി രൂപവത്കരിച്ചു. വാര്‍ഡ്‌ അംഗം സന്തോഷ്‌ പുതുക്കേംപുറം, എ ൻ.സി. ബാബു, രവീന്ദ്രന്‍ കൈപ്രംകുഴി, കെ.കെ. ഷീല, വിശ്വനാഥന്‍ കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഉേള്ള്യരി: ബി.ജെ.പി ഉേള്ള്യരി പഞ്ചായത്ത് 12ാം വാർഡ് തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എം.സി. ശശീന്ദ്രൻ, ടി. അനൂപ്കുമാർ, റിജി തയങ്ങോട്ട്‌, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ കുളങ്ങര അധ്യക്ഷത വഹിച്ചു. എൻ. ജയപ്രകാശ് സ്വാഗതവും എം.കെ. രാജേഷ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.