നരയംകുളത്ത് അജ്ഞാത ജീവിയുടെ കാൽപാട്; നാട്ടുകാർ ഭീതിയിൽ

പേരാമ്പ്ര: നരയംകുളത്ത് അജ്ഞാത ജീവിയുടെ കാൽപാട് കണ്ടതോടെ നാട്ടുകാർ ഭീതിയിൽ. അരട്ടൻകണ്ടി എ.കെ. ബാലകൃഷ്ണ​െൻറ വീട്ടുവളപ്പിലാണ് വ്യാഴാഴ്ച കാലടി കണ്ടത്. നാട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തി. ജീവി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ കുരച്ച് ഒച്ചവെച്ചത് ശ്രദ്ധയിൽപെട്ടതായി നാട്ടുകാർ അറിയിച്ചു. കരിങ്കൽ ഖനനഭീഷണി നേരിടുന്ന ചെങ്ങോടുമലക്ക് താഴ്വാരത്താണ് നരയംകുളം. ഈ മലയിൽനിന്ന് നിരവധി മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇവിടെ നിരവധി വന്യജീവികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.