കർണാടക കണ്ട്​ കൊതിക്കണ്ട; യെച്ചൂരിക്ക്​ മുന്നറിയിപ്പുമായി കാരാട്ട്​ പക്ഷം

--ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിനും സഖ്യത്തിനും യെച്ചൂരി സജീവമായി ഇടപെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് കാര്യം എളുപ്പമാവില്ലെന്ന സൂചന മുഖപ്രസംഗം നൽകുന്നത് തിരുവനന്തപുരം: കർണാടകയിലെ രാഷ്ട്രീയ സഖ്യത്തി​െൻറ മാതൃകയിൽ ദേശീയതലത്തിൽ െഎക്യം തുന്നാൻ ശ്രമിക്കുന്ന സ്വന്തം ജനറൽ സെക്രട്ടറിക്ക് മുന്നറിയിപ്പുമായി സി.പി.എം മുഖപത്രം. രാഷ്ട്രീയസഖ്യത്തിലൂടെ മാത്രം ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ചിന്തിക്കുന്നത് ഉപരിപ്ലവം ആയിരിക്കുമെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് എഡിറ്ററായ 'പീപിൾസ് ഡെമോക്രസി' മുഖപ്രസംഗത്തിൽ വ്യക്തമാക്കി. സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളിൽ വളർത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭ- സമരങ്ങളുടെ െഎക്യമാണ് വേണ്ടതെന്നും ബി.ജെ.പിയുടെ പാൻ- ഇന്ത്യൻ ശക്തിയെ കുറച്ചുകാണുന്നത് അബദ്ധമായിരിക്കുമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മിൽ തുടരുന്ന അഭിപ്രായവ്യത്യാസം തുറന്നുകാട്ടുന്നത് കൂടിയാണ് ഇൗ വ്യാഖ്യാനം. ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിനും സഖ്യത്തിനും യെച്ചൂരി സജീവമായി ഇടപെടുന്ന സാഹചര്യത്തിലാണ്, അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ കാര്യം എളുപ്പമാവില്ലെന്ന സൂചന മുഖപ്രസംഗം നൽകുന്നത്. പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ഇേപ്പാഴും മേധാവിത്വം കാരാട്ട് വിഭാഗത്തിനാണ്. ''നാല് വർഷമായി ദേശീയതലത്തിൽ മേധാവിത്വമുള്ള രാഷ്ട്രീയകക്ഷിയായി ബി.ജെ.പി മാറിയെന്നതിൽ സംശയമില്ല. ഇക്കാലെത്ത ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. എന്നാൽ ഗുജറാത്ത്, കർണാടക ഫലങ്ങൾ ആ പാർട്ടിയുടെ ദൗർബല്യം വെളിപ്പെടുത്തി. പക്ഷേ, അവരുടെ ശക്തിയെ വിലകുറച്ച് കാണുന്നത് അബദ്ധമാവും''; മുഖപ്രസംഗം പറയുന്നു. വിവിധ വിഭാഗങ്ങളുടെ പ്രേക്ഷാഭം ഉൗർജിതപ്പെടുത്താനുള്ള ശരിയായ സമയം ഇതാണ്. പ്രക്ഷോഭങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും ജനങ്ങളുടെ അതൃപ്തിയെ ഇടത്, ജനാധിപത്യ ശക്തികളുടെ ബദൽ പരിപാടിയിലേക്ക് വഴിതെളിക്കാൻ കഴിയണമെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. കോൺഗ്രസ് ഉൾപ്പെടെ ജനാധിപത്യ, മതേതര പാർട്ടികളുമായി ധാരണയുടെ സാധ്യത ഉപയോഗിക്കണമെന്ന നിലപാടിലാണ് യെച്ചൂരിയും ബംഗാൾ ഘടകവും. പക്ഷേ, ദേശീയസഖ്യത്തിന് സാധ്യതയില്ലെന്നും സംസ്ഥാനങ്ങളിൽ അവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ബി.ജെ.പി വിരുദ്ധ വോട്ട് ഏകോപിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് കാരാട്ട് പക്ഷ- കേരള ഘടകത്തി​െൻറ നിലപാട്. കെ.എസ്. ശ്രീജിത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.