നേരിൽ കണ്ടാൽ മിണ്ടാട്ടമില്ലെങ്കിലും പിണറായിക്ക്​ പിറന്നാൾ ആശംസിച്ച്​ മമത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗളൂരുവിൽവെച്ച് കണ്ടപ്പോൾ മിണ്ടാതെ പോയ പിണറായി വിജയന് സമൂഹമാധ്യമത്തിൽ 74ാം പിറന്നാൾ ആശംസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ, പിറന്നാൾ ആഘോഷിച്ച് ശീലമില്ലാത്ത മുഖ്യമന്ത്രി ഇതിലൊന്നും ശ്രദ്ധിക്കാതെ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. ത​െൻറ ട്വിറ്റർ അക്കൗണ്ടിൽ രാവിലെ 7.15നാണ് മമത പിണറായി വിജയന് ജന്മദിന ആശംസ നേർന്നത്. 1700ൽ അധികം പേരാണ് മമതയുടെ ട്വീറ്റിന് ലൈക്ക് നൽകിയത്. ബുധനാഴ്ച ജനതാദൾ (എസ്)-കോൺഗ്രസ് സഖ്യ സർക്കാറി​െൻറ സത്യപ്രതിജ്ഞ ചടങ്ങിലാണ് മമതയും പിണറായിയും നേരിൽ കണ്ടത്. ചടങ്ങിൽ അൽപം വൈകിയെത്തിയ മമതയുമായി സൗഹൃദം പങ്കിടാൻ വേദിയിലുണ്ടായിരുന്ന നേതാക്കളെല്ലാം എഴുന്നേറ്റെങ്കിലും പിണറായി കണ്ടഭാവം കാണിച്ചില്ല. മമതയും പിണറായിയെ നോക്കിയില്ല. എന്നാൽ, സി.പി.എം ബംഗാൾ ഘടകത്തി​െൻറ പിന്തുണയുള്ള ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതയുമായി സൗഹൃദം പങ്കിടുകയും ചെയ്തു. പശ്ചിമ ബംഗാളിൽ സി.പി.എമ്മി​െൻറ ബദ്ധശത്രുവായ തൃണമൂൽ കോൺഗ്രസി​െൻറ നേതാവ് മമതയും പിണറായിയും തമ്മിലെ അകൽച്ച മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എൽ.ഡി.എഫ് സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുന്നത് വെള്ളിയാഴ്ചയാണ്. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനശേഷം മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ത​െൻറ പിറന്നാൾ മേയ് 24 ആെണന്ന് പിണറായി വെളിപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.