കൊടിയത്തൂർ വില്ലേജ്​ ഒാഫിസിൽ പാർക്കിങ്​ സൗകര്യമില്ല

കൊടിയത്തൂർ: വിവിധ ആവശ്യങ്ങൾക്ക് കൊടിയത്തൂർ വില്ലേജ് ഒാഫിസിലെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നു. നിത്യവും നൂറുകണക്കിനാളുകളാണ് സർട്ടിഫിക്കറ്റിനും മറ്റാവശ്യങ്ങൾക്കും വില്ലേജിലെത്തുന്നത്. ഇടുങ്ങിയ പാതയായ വില്ലേജ് ഒാഫിസ്-പൂളക്കമണ്ണിൽ റോഡിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റോഡി​െൻറ ഇരുവശങ്ങളിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടനുഭവിക്കുന്നു. വില്ലേജ് ഒാഫിസിൽ ചുറ്റുമതിൽ സ്ഥാപിച്ചതോടെയാണ് വാഹന പാർക്കിങ് സൗകര്യം ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.