ഈങ്ങാപ്പുഴ: നിർദിഷ്ട ചുരം ബൈപാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ബൈപാസ് റോഡിെൻറ സാധ്യത പരിശോധിക്കാനെത്തിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തലിനുശേഷം സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിൻ, ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗിരീഷ് ജോൺ, കൺവീനർ ഇ.കെ. വിജയൻ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുപ്പാടി 26ാം മൈലിൽനിന്ന് ആരംഭിച്ച് ഏഴാം വളവിൽ എത്തിച്ചേരുന്ന ബൈപാസ് റോഡിന് 10 സെൻറിൽ താഴെ വനഭൂമിയേ ആവശ്യമുള്ളൂ. ഭൂമി അളന്നുതിട്ടപ്പെടുത്താനും ശേഷിക്കുന്ന ദൂരം വീതികൂട്ടിയോ തുരങ്കം നിർമിച്ചോ സൗകര്യപ്പെടുത്താനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് അനുമതി തേടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡി.എഫ്.ഒ സുനിൽകുമാർ വ്യക്തമാക്കി. റോഡിെൻറയും പാലങ്ങളുടെയും നിർമാണത്തിന് പാരിസ്ഥിതിക പഠനം നടത്താനും ഭൂമി അളന്നുതിട്ടപ്പെടുത്താനും പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കലക്ടർ ഉണ്ണികൃഷ്ണൻ പറഞ്ഞു. റോഡിെൻറ വിശദപരിശോധനക്കും റിപ്പോർട്ട് തയാറാക്കുന്നതിന്നും പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് ദേശീയപാത വിഭാഗം എക്സി. എൻജിനീയർ വിനയരാജ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ മാക്കണ്ടി മുജീബ്, എം.ഇ. ജലീൽ, ഐബി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗമായ സോബി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. ഷൈജൽ, പി.വി. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തദ്ദേശവാസികളും പങ്കുചേർന്നു. ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഉടൻ ചേരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധ ജനകീയ കൺവെൻഷൻ ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട്, കണ്ണപ്പൻകുണ്ട് പ്രദേശങ്ങളിൽ വ്യാപകമായി ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിെൻറ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അനുദിനം പനിബാധിതർ കൂടിവരുകയാണ്. കൈതപ്പൊയിൽ ലിസ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ എം.ഇ. ജലീൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോബി ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ പി.കെ. ഷൈജൽ, മുത്തു അബ്ദുസ്സലാം, ബീന തങ്കച്ചൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എ. മൊയ്തീൻ, മജീദ്, അനന്തനാരായണൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ബേബി നാപ്പിള്ളി ക്ലാസെടുത്തു. അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു. പഞ്ചായത്തിലെ എല്ലാ വീടുകളിലും 28ന് വാർഡ് അടിസ്ഥാനത്തിൽ സ്ക്വാഡുകൾ ഭവനസന്ദർശനവും ഉറവിടനശീകരണവും നടത്തും. 28ന് വിവിധ അങ്ങാടികൾ കേന്ദ്രീകരിച്ച് ശുചിത്വ ഹർത്താൽ നടത്തും. വിജിലൻസിന് പരാതി നൽകി ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാരുണ്യ ഭവനപദ്ധതിയിൽ അഴിമതി നടന്നതായി ആരോപിച്ച് പട്ടികജാതി ക്ഷേമസമിതി മേഖല സെക്രട്ടറി പി.കെ. ബാബു വിജിലൻസിന് പരാതി നൽകി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ കാരുണ്യ ഭവനപദ്ധതിയിൽ വൻ അഴിമതിയും സാമ്പത്തിക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.