കനിവുതേടി ഷംസീർ അലിയുടെ കുടുംബം

നരിക്കുനി: പന്നിക്കോട്ടൂർ രാരോത്ത് മൊയ്തീൻ കോയ-റംല ദമ്പതികളുടെ മകൻ ഷംസീർ അലിയുടെ (33) ആകസ്മിക വിയോഗത്തെ തുടർന്ന് അനാഥമായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് കുടുംബ സഹായ ഫണ്ടിന് രൂപം നൽകി. എം.കെ.രാഘവൻ എം.പി, കാരാട്ട് റസാഖ് എം.എൽ.എ, നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ് പി.കെ.വബിത, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ബിനോയ്, ജില്ല പഞ്ചായത്ത് അംഗം വി.ഷക്കീല എന്നിവർ രക്ഷാധികാരികളും മുഹമ്മദ് ഗദ്ദാഫി കൺവീനറും കെ.എം.മൊയ്തീൻ കോയ കൺവീനറുമായ കുടുംബ സഹായ കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. കനറാ ബാങ്ക് എളേറ്റിൽ ശാഖയിൽ 1734101031136 നമ്പറായി അക്കൗണ്ട് തുറന്നു. ഐ.എഫ്.എസ്.സി കോഡ് CNRB0001734. കഴിഞ്ഞ ഏപ്രിൽ 19നാണ് ഷംസീർ അലി വാഹനാപകടത്തിൽ മരിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും അഞ്ച് വയസ്സുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു ഈ യുവാവ്. വിജയികളെ അനുമോദിക്കും നരിക്കുനി: നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്കി​െൻറ പ്രവർത്തനപരിധിയിലെ എ ക്ലാസ്, ഡി ക്ലാസ് മെംബർമാരുടെ കുട്ടികളിൽ 2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു എന്നീ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ചവരെ അനുമോദിക്കാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. അർഹരായ വിദ്യാർഥികളോ അവരുടെ രക്ഷിതാക്കളോ മാർക്ക് ലിസ്റ്റി​െൻറ കോപ്പി, ഒരു കോപ്പി ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം 2018 േമയ് 31നുമുമ്പ് നന്മണ്ട കോഓപറേറ്റിവ് ബാങ്കി​െൻറ ഹെഡ് ഓഫിസിലോ ശാഖകളിലോ അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.