കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ ചുറ്റുമതിൽ അപകട ഭീഷണിയാകുന്നു

ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലെ ചുറ്റുമതിൽ നാട്ടുകാർക്ക് അപകട ഭീഷണിയാകുന്നു. എഴുകണ്ടി-എച്ചിങ്ങാപൊയിൽ റോഡിലെ നാലു മീറ്ററോളം ഉയരമുള്ള ചുറ്റുമതിലാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴയെ തുടർന്ന് ചുറ്റുമതിലി​െൻറ 10 മീറ്ററോളം ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണിരുന്നു. രാത്രിയായതിനാൽ ആളപായം ഉണ്ടായില്ല. ഇത് മൂന്നാം തവണയാണ് മതിൽ ഇടിഞ്ഞുവീഴുന്നത്. നേരത്തെ മഴക്കാലത്ത് മതിൽ ഇടിഞ്ഞുവീണിട്ടിട്ടുണ്ട്. അശാസ്ത്രീയമായ രീതിയിലാണ് ചെങ്കല്ലുകൊണ്ട് ചുറ്റുമതിൽ കെട്ടിയതെന്ന് നേരത്തെതന്നെ നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വ്യവസായ വികസന കേന്ദ്രത്തിനുള്ളിൽ ഡ്രെയ്നേജ് സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല. ഏക്കർ കണക്കിന് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വ്യവസായ വികസന കേന്ദ്രം സ്ഥലത്ത് മഴ പെയ്താൽ വെള്ളം കുത്തിയൊഴുകി പടിഞ്ഞാറുഭാഗത്ത് ചുറ്റുമതിലിനോട് ചേർന്ന സ്ഥലത്താണ് കെട്ടിനിൽക്കുക. ഇതാണ് മതിൽ തകരാൻ കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം സംഭരിച്ച് നിർത്താനായി നേരത്തെ ഒരു കുളം കുഴിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമായിട്ടില്ല. വീണ്ടും ഒരു കുളംകൂടി കുഴിച്ച് വെള്ളം സംഭരിച്ച് നിർത്താനാണ് കെ.എസ്.െഎ.ഡി.സി തീരുമാനം. മതിൽ തകരുന്നതോടെ ഉള്ളിലെ മലിനജലമടക്കം കുത്തിയൊഴുകി സമീപത്തെ വീടുകളിലേക്കും റോഡിലേക്കും ഒഴുകി എത്തുകയാണ്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം കെ.എസ്.െഎ.ഡി.സി ജനറൽ മാനേജറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ചുറ്റുമതിലി​െൻറ ഉയരംകൂടിയ ഭാഗം പൊളിച്ചുമാറ്റി പകരം കമ്പിവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തമാസം 16ന് വീണ്ടുംചേരുന്ന യോഗത്തിൽ തീരുമാനമെടുക്കാമെന്നാണ് വ്യവസായവകുപ്പ് അധികൃതർ അറിയിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. വിദ്യാർഥികളെ അനുമോദിച്ചു ബാലുശ്ശേരി: ബാലുശ്ശേരി ബാപ്പുജി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന യോഗം സ്വാതന്ത്ര്യ സമര സേനാനി കെ.എം. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. റീജ മുഖ്യപ്രഭാഷണം നടത്തി. ടി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ബീന, ഫൈസൽ ബാലുശ്ശേരി, ആശ ടീച്ചർ, കെ. റഷീദ്, കെ.പി. മനോജ്, എൻ. പ്രഭാകരൻ, ടി.പി. ബാബുരാജ്, എൻ.കെ. സുരേഷ് ബാബു, കെ. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.