പേരാമ്പ്രയിലെ ആശുപത്രികളിൽ രോഗികൾ കുറവുതന്നെ

പേരാമ്പ്ര: നിപ പേടിയെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണാശുപത്രിയിലും ചികിത്സക്കെത്തുന്നവരുടെ കുറവ് തുടരുന്നു. 1000ത്തോളം പേർ ഒ.പിയിലെത്തിയിരുന്ന താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച 74 പേരാണ് എത്തിയത്. ചൊവ്വാഴ്ച 105 പേരും ബുധനാഴ്ച 54 പേരും മാത്രമാണ് ചികിത്സ തേടിയത്. സഹകരണാശുപത്രിയിലും എത്തുന്ന രോഗികൾ ഒരാഴ്ച മുമ്പുള്ളതി​െൻറ 10 ശതമാനത്തിൽ താഴെയാണ്. ഇരു ആശുപത്രികളിലും ഓരോ ആൾ മാത്രമാണ് കിടത്തി ചികിത്സക്കുള്ളത്. നിപ വൈറസ് ബാധയേറ്റ് മരിച്ചവർ താലൂക്കാശുപത്രിയിലും സഹകരണാശുപത്രിയിലും ചികിത്സക്കെത്തിയിരുന്നു. കൂടാതെ, സഹകരണാശുപത്രിയിലെ നഴ്സ് രോഗം ബാധിച്ച് മരിക്കുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ രോഗികൾ വരാതായത്. കലക്ടര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചു പേരാമ്പ്ര: ഒരു പ്രദേശമാകെ നിപ വൈറസി​െൻറ ഭീതിയില്‍ കഴിയുകയും ആറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും ജില്ല കലക്ടര്‍ പ്രദേശം സന്ദര്‍ശിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി പറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ ഭീതിയകറ്റാന്‍ ശ്രമിക്കുമ്പോഴും പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട കലക്ടര്‍ സ്ഥലത്തെത്താത്തത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിപ: പേരാമ്പ്രയിലെ കലക്ഷന്‍ ഏജൻറുമാര്‍ ഭീതിയില്‍ പേരാമ്പ്ര: പേരാമ്പ്രയിലും പരിസരങ്ങളിലും നിപ വൈറസ് ബാധ മൂലം മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ നിത്യേന ജനങ്ങളെ സമീപിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജൻറുമാര്‍ ഭീതിയിൽ. ബാങ്കുകള്‍, ചിട്ടി സ്ഥാപനങ്ങൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, നിത്യ അടവിന് സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജിവനക്കാരാണ് വൈറസ്ഭീതിയില്‍ കഴിയുന്നത്. നിത്യവും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫിസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചെന്ന് കലക്ഷന്‍ എടുക്കണം. പേരാമ്പ്രയില്‍നിന്ന് വരുന്നതാണെന്നതിനാല്‍ ആളുകള്‍ തങ്ങളെ ഭീതിയോടെയാണ് കാണുന്നതെന്നും ഏജൻറുമാര്‍ പറയുന്നു. ഇത്തരം ഏജൻറുമാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. രോഗഭീതിയുള്ളതിനാല്‍ ജോലിക്ക് പോവുന്നതിന് വീട്ടുകാര്‍ക്ക് താൽപര്യമില്ലെങ്കിലും സ്ഥാപനമേധാവികള്‍ അവധി നല്‍കുന്നുമില്ല. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പരീക്ഷകളും മറ്റും മാറ്റിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പലവിധ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട ഇവര്‍ക്കും അവധിനൽകി ഭീതിയകറ്റമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.