മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അദാലത്: 1.70 ലക്ഷം അനുവദിച്ചു

കോഴിക്കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അദാലത് ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥ​െൻറ അധ്യക്ഷതയിൽ നടന്നു. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസ അപേക്ഷ പരിഗണിച്ച് 1,70,654 രൂപ കടാശ്വാസമായി അനുവദിക്കാൻ കമീഷൻ തീരുമാനിച്ചു. കടാശ്വാസം ലഭിച്ചിട്ടും ഈട് പ്രമാണങ്ങൾ തിരികെലഭിച്ചില്ലെന്ന അഞ്ച് പരാതികളിൽ പരിഹാരം നിർദേശിക്കുകയും ആധാരം തിരികെനൽകുന്നതിനുള്ള നിർദേശം ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾക്കു നൽകുകയും ചെയ്തു. കമീഷൻ ശിപാർശ ചെയ്ത കടാശ്വാസ തുക ലഭിച്ചില്ലെന്ന് പരാതിപ്പെട്ട നാല് കേസുകളിൽ പരാതി പരിശോധിച്ച് ഒരുമാസത്തിനകം ശിപാർശ ചെയ്ത കടാശ്വാസ തുക നൽകി കമീഷന് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർക്ക് നിർദേശം നൽകി. മുൻ അദാലത്തുകളിലെ കമീഷ​െൻറ ഉത്തരവ് പാലിക്കാത്ത ബാങ്കുകളോട് വിശദീകരണം തേടി. അദാലത്തിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 30 കേസുകൾ പരിഗണിച്ചു. കമീഷൻ അംഗം കൂട്ടായി ബഷീർ, ജില്ല സഹകരണസംഘം ജോയൻറ് രജിസ്ട്രാർ, ജോയൻറ് ഡയറക്ടർ, വിവിധ ബാങ്കുകളുടെ മാനേജർമാർ, പരാതി സമർപ്പിച്ച അപേക്ഷകർ മത്സ്യത്തൊഴിലാളി നിരീക്ഷകരായ സി.പി. രാമദാസൻ, പി. അശോകൻ, കെ.വി. ഖാലിദ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.