കാർഷികം^ദേശീയ സെമിനാർ

കാർഷികം-ദേശീയ സെമിനാർ കോഴിക്കോട്: കെ.എ. കേരളീയൻ സ്മാരകസമിതി എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷ​െൻറ സഹകരണത്തോടെ കാർഷികം 2018 പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 17, 18 തീയതികളിൽ ഇന്ത്യൻ കാർഷിക നയം പുനരവലോകനം വിഷയത്തിൽ ദേശീയ സെമിനാർ, കാർഷിക പ്രദർശനം, കർഷകരെ ആദരിക്കൽ, മുഖാമുഖം, ക്വിസ് പ്രോഗ്രാം, ആദിവാസി സംഗീത നൃത്തം, ഇപ്റ്റയുടെ നാടക ഗാനമേള എന്നിവ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് ടൗൺ ഹാളിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. വി. ഭവാനി മുഖ്യപ്രഭാഷണം നടത്തും. കാർഷിക പ്രദർശനം വ്യാഴാഴ്ച രാവിലെ 9.30ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ പ്രദേശങ്ങളിൽനിന്നുള്ള കർഷകരും കൃഷി ശാസ്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും പ്രതിനിധികളായിരിക്കും. വാർത്തസമ്മേളനത്തിൽ േഡാ. കെ.കെ.എൻ. കുറുപ്പ്, പി. രാമകൃഷ്ണൻ, െഎ.വി. ശശാങ്കൻ, ടി.കെ. വിജയരാഘവൻ, പി.വി. മാധവൻ, ഡോ. പി. വിജയരാഘവൻ എന്നിവർ പെങ്കടുത്തു. കേന്ദ്ര വികസനപദ്ധതി കേരളം നടപ്പാക്കുന്നില്ലെന്ന് പി.സി. തോമസ് കോഴിക്കോട്: പിന്നാക്ക ജില്ലകളെ വികസനത്തിൽ എത്തിക്കാനുള്ള 'റാപ്പിഡ് ട്രാൻസ്ഫോർമേഷൻ ഒാഫ് ആസ്പിറ്റേഷൻ ഡിസ്ട്രിക്ട്സ്' കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ തയാറാകുന്നില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2017ൽ തുടങ്ങിയ പദ്ധതിയിൽ 117 പിന്നാക്ക ജില്ലകളെ െതരഞ്ഞെടുത്തു. അഞ്ചുവർഷം കൊണ്ട് അവയെ വികസനക്കുതിപ്പിൽ എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ വയനാട് ജില്ലയെയാണ് െതരഞ്ഞെടുത്തത്. റോഡുകൾ, പാലങ്ങൾ, വിമാനത്താവളം, റെയിൽവേ ലൈൻ, പാവപ്പെട്ടവർക്ക് വീടുകൾ, കുടിവെള്ളം, വൈദ്യുതി, ടോയ്ലെറ്റ് എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യ മേഖലക്കാണ് ഉൗന്നൽ കൊടുക്കുന്നത്. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളും ജനുവരി മൂന്നിന് ഇൗ പദ്ധതി സ്വീകരിച്ചു. പക്ഷേ കേരളം ഒന്നും ചെയ്തില്ല. ഇതു മാറണം. ഇൗ ആവശ്യം ഉന്നയിച്ചും ജനങ്ങളെ വിവരങ്ങൾ ബോധ്യപ്പെടുത്തുന്നതിനും മേയ് 16ന് കൽപറ്റ ടൗണിൽ ഉപവാസം നടത്തുമെന്ന് പി.സി. തോമസ് പറഞ്ഞു. ഉപവാസം രാവിലെ 10 മുതൽ അഞ്ചുവരെയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.