ഖരമാലിന്യ നിർമാര്‍ജന യജ്ഞം: ആദ്യഘട്ട ശേഖരണം നടത്തി

കോഴിക്കോട്: തെക്കേപ്പുറം 'ശബ്ദം' വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വീടുകളില്‍നിന്ന് ഖരമാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചംക്രമണത്തിനായി കൈമാറി. പടന്ന വളപ്പ് നന്മ, പള്ളിക്കണ്ടി സാഗരം, പുതിയ തോപ്പ് തൊടുക, എണ്ണപ്പാടം, മിസ്‌കാല്‍ എന്നീ െറസിഡൻറ്സ് അസോസിയേഷനുകളുടെ പരിധിയിലെ 600ഓളം ബാഗുകളിലായുള്ള ഖരമാലിന്യങ്ങളാണ് നീക്കംചെയ്തത്. വിവിധ കേന്ദ്രങ്ങളിലായി നടന്ന ഖരമാലിന്യ ശേഖരണത്തിന് കോർപറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.എം. നിയാസ്, സി. അബ്ദുറഹ്മാൻ, സി.പി. ശ്രീകല എന്നിവര്‍ തുടക്കം കുറിച്ചു. സി. കുഞ്ഞാതുകോയ, മുജീബ് റഹ്മാന്‍, ടി.വി. സക്കീര്‍ ഹുസൈൻ, സൈതു, കെ. അബ്ദുല്‍ ലത്തീഫ്, ഡി.വി. റഫീക്ക്, ജംഷിദ്, സി.പി. അസ്സന്‍ കോയ, പി. മുഹമ്മദ് അലി, കെ.വി. മുഹമ്മദ് ഷുഹൈബ് എന്നിവരും തെക്കേപ്പുറം ശബ്ദം അഡ്മിന്‍ പാനല്‍ അംഗങ്ങളായ ഐ.പി. ഉസ്മാന്‍ കോയ, കെ.എം. നിസാര്‍, കെ.വി. സുല്‍ഫിക്കര്‍, എസ്.എം. സാലിഹ്, പി.എന്‍. വലീദ് തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി. ഖരമാലിന്യ നിര്‍മാര്‍ജനത്തി​െൻറ രണ്ടാം ഘട്ടം മേയ് 20ന് തിരഞ്ഞെടുത്ത അഞ്ച് െറസിഡൻറ്സ് അസോസിയേഷന്‍ പരിധിയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.