വിദ്യാലയ പ്രവേശനം; വരവേൽപിന് വർണാഭമായ തുടക്കം

കൊടുവള്ളി: കോഴിക്കോട് ഡയറ്റ്, എസ്.എസ്.എ എന്നിവയുടെ സഹകരണത്തോടെ കൊടുവള്ളി നിയോജക മണ്ഡലത്തിെലെ ക്രിസ്റ്റൽ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന നവാഗതർക്ക് വരവേൽപ് നൽകി. മടവൂർ ആരാമ്പ്രം അങ്ങാടിയിൽ നടന്ന ഘോഷയാത്രക്ക് കാരാട്ട് റസാഖ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, ബി.പി.ഒ. മെഹ്റലി, എ.ഇ.ഒ. മനോഹരൻ, ഡയറ്റ് െലക്ചറർ യു.കെ. അബ്ദുൽ നാസർ, പി.ടി.എ പ്രസിഡൻറ് പുറ്റാൾ മുഹമ്മദ്, പ്രധാനാധ്യാപകൻ വി.കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു. വരവേൽപ് പദ്ധതിയുടെ മടവൂർ പഞ്ചായത്ത്തല ഉദ്ഘാടനം ആരാമ്പ്രം ജി.എം യു.പി.സ്കൂളിൽ കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. സ്കൂളിന് എട്ട് ക്ലാസ് മുറികളോടെയുള്ള പുതിയ കെട്ടിടം നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. യു.എസ്.എസ് വിജയികൾക്ക് ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ അവാർഡുകൾ നൽകി. വിദ്യാർഥികൾക്കുള്ള അക്കാദമിക സഹായ വിതരണം വി. ഷക്കീല നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഡയറക്ഷൻ ഗ്രൂപ് എം.ഡി. സലാം തിക്കോടി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സക്കീന മുഹമ്മദ്, വി.സി. റിയാസ് ഖാൻ, റിയാസ് എടത്തിൽ, പി.ടി.എ പ്രസിഡൻറ് പുറ്റാൾ മുഹമ്മദ്, ബി.പി.ഒ മെഹ്റലി, എ.ഇ.ഒ മനോഹരൻ, എം.പി. മൂസ, അബ്ദുൽ മജീദ്, എം.കെ. ഷമീർ, അബ്ദുൽബാരി എന്നിവർ സംസാരിച്ചു. വടക്കയിൽ മസ്ജിദ് ഉദ്ഘാടനം ഇന്ന് കൊടുവള്ളി: മടവൂർമുക്ക് കൂനെമാക്കിൽ പുനർനിർമിച്ച വടക്കയിൽ മസ്ജിദ് തിങ്കളാഴ്ച വൈകീട്ട് നാലിന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.പി. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രാത്രി ഏഴിന് നടക്കുന്ന മജ്ലിസുന്നൂർ സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യും. ടി.പി.സി. മുഹമ്മദ് കോയ ഫൈസി നേതൃത്വം നൽകും. പ്രദേശത്തു നിന്നും ഖുർആൻ മനഃപാഠമാക്കിയ കെ.പി. മുഹമ്മദ് നാസിഫ്, സൽമാൻ അൽ ഫാരിസ്, അജ്വദ് അലി ഹൈദർ, മുഹമ്മദ് ആഷിഖ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.