ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു

താമരശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി മണ്ഡലത്തിലെ ഹാജിമാര്‍ക്ക് രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു. കോരങ്ങാട് മദ്റസത്തുല്‍ ഹുസൈനിയ്യയില്‍ നടന്ന ക്ലാസ് കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.എ അബദുസ്സമദ് ഹാജി അധ്യക്ഷതവഹിച്ചു. ഷമീം അലി മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഷാനവാസ് കുറുമ്പൊയില്‍ ക്ലാസെടുത്തു. മുഹമ്മദ് ബഷീര്‍ ഹാജി, ബാപ്പുഹാജി, കെ.പി. അബ്ദുല്‍ഖാദര്‍, അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. സൈതലവി കാരാടി സ്വാഗതവും പി.ടി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. വിളംബര ജാഥ താമരശ്ശേരി: ചളിക്കോട് മുസ്ലിം ലീഗ് ഓഫിസി​െൻറ ഉദ്ഘാടന പ്രചാരണാർഥം യൂത്ത് ലീഗ് നടത്തിയ വിളംബര ജാഥ, ജാഥ ക്യാപ്റ്റന്‍ മലയില്‍ റസാഖിനു പതാക കൈമാറി മണ്ഡലം ലീഗ് സെക്രട്ടറി വി.കെ. കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. മുജീബ് ചളിക്കോട് അധ്യക്ഷത വഹിച്ചു. എം.പി. ഉസയിന്‍, കെ. അബൂബക്കര്‍, വി.കെ. കോയാമുട്ടി ഹാജി, പി.പി. മുഹമ്മദ് ഹാജി, കെ.ഐം.കെ.സി. അബ്ദുഹിമാന്‍, അബ്ദുറഹിമാന്‍, മനാഫ് ചളിക്കോട്, എം. മൊയ്തീന്‍ കുഞ്ഞി, ടി.വി. മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.