കനത്ത വേനൽ മഴ; മതിലിടിഞ്ഞ് കോളനിയിലെ വീട് അപകട ഭീഷണിയിൽ

മുക്കം: കനത്ത വേനൽമഴയിൽ വീടി​െൻറ മുറ്റത്തെ മതിലിടിഞ്ഞ് കോളനിയിലെ വീട് അപകട ഭീഷണി നേരിടുന്നു. കച്ചേരി ആറ്റുപുറം കോളനിയിലെ ഷറീനയുടെ വീടാണ് അപകട ഭീഷണിയിലായത്. ഇതിനോട് ചേർന്ന് ഷറീനക്ക് മുക്കം നഗരസഭയുടെ പി.എം.എ.വൈ പദ്ധതിയിലൂടെയും മറ്റും സഹായത്തോടെ പുതിയ വാർപ്പ് വീട് നിർമിച്ചതായിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറാൻ പോവുന്നതിനിടെയിലാണ് മതിലിടിഞ്ഞ് വീട് അപകട ഭീഷണിയിലായത്. വീടും ഇടിഞ്ഞമതിലും രണ്ടടി വ്യത്യാസത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരിഞ്ഞ പ്രദേശമായതിനാൽ സമീപത്തെ വീടിന് ഭിഷണിയുണ്ട്. മതിലിടിച്ചിലിൽ എന്തുചെയ്യണമെന്ന് അറിയാതെ വിധവയായ ഷറീന ബുദ്ധിമുട്ടുകയാണ്. ലോക നഴ്സസ് ദിനം ആചരിച്ചു മുക്കം: കെ.എം.സി.ടി നഴ്സിങ് കോളജിൽ ലോക നഴ്സസ് ദിനാചരണം നടത്തി. പ്രിൻസിപ്പൽ പ്രഫ. മഹേശ്വരി ഉദ്ഘാടനം ചെയ്തു. പ്രഫ. സ്റ്റെഫി വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കെ.എം.സി.ടി സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ധന്യ ജോസ്, പ്ര. അഖിൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിഭകളെ ആദരിച്ചു മുക്കം: ഈസ്റ്റ് ചേന്ദമംഗലൂർ പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയവരെയും തീരം െറസിഡൻറ്സ് അസോസിയേഷൻ ആദരിച്ചു. നഗരസഭ കൗൺസിലർ ശഫീഖ് മാടായി ഉദ്ഘാടനം ചെയ്തു. റാസി അബ്ദുല്ല കെ.ടി. പുരസ്കാരങ്ങൾ വിതരണം ചെയ്തു. തീരം ചെയർമാൻ ഉണ്ണിച്ചേക്കു അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂർ, പി.ടി. കുഞ്ഞാലി, സി.കെ. വഹാബ്, എം. അത്താഉല്ല, കെ.ടി അബ്ദുല്ല, ഡോ. ശാഹിന ഷൗക്കത്ത്, ഒ. ശരീഫുദ്ദീൻ, പി.കെ. ശരീഫുദ്ദീൻ എന്നിവർ സംസാരിച്ചു. റസ്ലിൻ റഷീദ്, എം. ഫായിസ്, ത്വീബ സൈനബ്, മഹ്ഫൂസ ഫാത്തിമ, ഹെന്ന നസ്റിൻ, ശിമ, തീർഥ, നീനു, ബഹീജ്, അമീന നൗബ, ഹനൂഫ ഹഖ്, യുക്ത എന്നീ വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.