ഓമശ്ശേരി: 'ഉറവ്' കലാ സാംസ്കാരിക കേന്ദ്രത്തിനു കീഴിൽ വേനലവധിക്കാലത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അഭിനയ പരിശീലനക്കളരി- കളിയരങ്ങ് സംഘാടന മികവു കൊണ്ടും കുട്ടികളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാവുന്നു. കഴിഞ്ഞ നാലു വർഷമായി അവധിക്കാലത്ത് നടത്തിവരുന്ന ക്യാമ്പിൽ മലയാള നാടകവേദിയിലെ പ്രശസ്തരും പ്രതിഭകളുമായ സാഹിത്യകാരന്മാരാണ് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനം, ആസ്വാദനം, സാഹിത്യരചന, അഭിനയം, നാടകരചന, എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഡോ. സാംകുട്ടിയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നാലു ദിവസമായി തുടരുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും. പൈതൃക മുന്നേറ്റ യാത്രക്ക് സ്വീകരണം ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല പ്രസിഡൻറ് മുബഷിർ ജമലുല്ലൈലി തങ്ങൾ നയിക്കുന്ന പൈതൃക മുന്നേറ്റ യാത്രക്ക് ഓമശ്ശേരി മേഖല സമ്മേളനത്തിൽ സ്വീകരണം നൽകി. സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ആസിം വെളിമണ്ണ, യു.കെ. അബ്ദുൽലത്തീഫ് എന്നിവരെ ആദരിച്ചു. റഹ്മത്തുല്ല ഖാസിമി മുത്തേടം, മിർഷാദ് യമാനി ചാലിയം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞാലൻകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. എൻ.എ. അബ്ദുല്ല മുസ്ലിയാർ, നാസർ ഫൈസി കൂടത്തായി, അബൂബക്കർ ഫൈസി മലയമ്മ, ഒ.പി. അഷ്റഫ് മൗലവി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, മുഹമ്മദ് ബാഖവി, ഇ.കെ. ഹുസൈൻ ഹാജി, പി.വി. അബ്ദുൽ റഹ്മാൻ, അബു മൗലവി അമ്പലക്കണ്ടി, യു.കെ. അബു, അബ്ദുല്ല ഫൈസി, ഹാരിസ് ഹൈത്തമി, മുസ്തഫ അശ്അരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.