അത്തോളി: സംസ്ഥാനത്ത് വികസനം ഫ്ലക്സുകളിലും വാഗ്‌ദാനങ്ങളിലും മാത്രമായി ഒതുങ്ങുകയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. തലക്കുളത്തൂർ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, കെ.പി.സി.സി ജന. സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി ജന. സെക്രട്ടറി നിജേഷ് അരവിന്ദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ, സ്വാഗതസംഘം കൺവീനർ കെ. ബാലൻ അണ്ടിക്കോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.ടി. ശ്രീനിവാസൻ, എൻ. സോമൻ, ജോബിഷ് തലക്കുളത്തൂർ എന്നിവർ സംസാരിച്ചു. ദീപശിഖാ പ്രയാണം അന്തരിച്ച കോൺഗ്രസ് നേതാവ് ഇ.സി. ദാമോദരൻ മാസ്റ്ററുടെ വീട്ടിൽ നിന്നാരംഭിച്ച് സമ്മേളനനഗരിയിൽ സമാപിച്ചു. വൈകീട്ട് പുറക്കാട്ടിരിയിൽ നിന്നാരംഭിച്ച റാലി അണ്ടിക്കോട് സമാപിച്ചു. ചടങ്ങിൽ കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.