‍എസ്.എസ്.എഫ് സിഗ്​നിഫയറിന് സമാപനം; മുക്കം ഡിവിഷന്‍ ജേതാക്കള്‍

കൊടിയത്തൂർ: വിദ്യാര്‍ഥികളിലെ ശാസ്ത്ര കരകൗശല നിര്‍മാണ വൈഭവങ്ങള്‍ പ്രദര്‍ശിപ്പിച്ച് എസ്.എസ്.എഫ് ജില്ല കമ്മിറ്റി സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്കൂളില്‍ നടത്തിയ മഴവില്‍ സിഗ്നിഫയറിന് പരിസമാപ്തി. വിവിധ ഡിവിഷനുകളില്‍നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികളാണ് 47 മത്സര ഇനങ്ങളിലായി മാറ്റുരച്ചത്. 171 പോയൻറുകള്‍ കരസ്ഥമാക്കി മുക്കം ഡിവിഷന്‍ സിഗ്നിഫയര്‍ കിരീടം സ്വന്തമാക്കി. 110 പോയൻറുകള്‍ നേടി കൊടുവള്ളി ഡിവിഷനും 106 പോയൻറുകള്‍ നേടി കുന്ദമംഗലം ഡിവിഷനും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ബയോ ഗ്യാസ് ഉപയോഗിച്ച് സഞ്ചരിക്കാവുന്ന ഇരുചക്ര വാഹനം, ജല െവെദ്യുതി നിര്‍മാണം, പാഴ്വസ്തു, പ്രകൃതിവിഭവം എന്നിവയില്‍നിന്നുള്ള വ്യത്യസ്ത ഉല്‍പന്നങ്ങള്‍ എന്നിവ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. എസ്.എം.എ സംസ്ഥാന സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ. നാസര്‍ ചെറുവാടിയുടെ അധ്യക്ഷതയില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്കൂള്‍ പ്രധാന അധ്യാപകന്‍ കെ. രവീന്ദ്രന്‍, അംജദ് മാങ്കാവ്, അക്ബര്‍ സാദിഖ്, കബീര്‍ തലപ്പെരുമണ്ണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.