കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കിണറ്റിലേക്ക് വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കല്ലായി സ്വദേശി സുരേഷിനെയാണ് (52) വെള്ളിമാട്കുന്ന് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. ചെലവൂർ വാപ്പോരത്ത് മനോജി​െൻറ വീട്ടിലെ കിണറ്റിലെ മാലിന്യം നീക്കി തിരിച്ചുകയറവെ സുരേഷ് കിണറിലേക്ക് വീഴുകയായിരുന്നു. അസി. സ്റ്റേഷൻ ഒാഫിസർ കെ.പി. സുനിൽകുമാറി​െൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വീഴ്ചയിൽ സുരേഷിന് നേരിയ പരിക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.