കോഴിക്കോടിെൻറ വികസനം ചർച്ചചെയ്ത് സെമിനാർ

കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ബീച്ചിൽ 'നഗരവികസനം സാധ്യതയും വെല്ലുവിളികളും' വിഷയത്തിൽ സെമിനാർ നടത്തി. കോഴിക്കോടി​െൻറ അഭിരുചികൾക്കനുസരിച്ചുള്ള വികസനങ്ങൾ നടപ്പിലാകുന്നില്ല, കായിക രംഗത്തും ടൂറിസം മേഖലയിലും ഒട്ടേറെ സാധ്യതകൾ ഉണ്ടായിട്ടും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താത്തത് വികസനത്തിന് വെല്ലുവിളിയാകുന്നു തുടങ്ങിയ അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു. വികസനം സർക്കാറി​െൻറ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിക്കും പങ്കുവഹിക്കാനുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. റിട്ട. റീജനൽ ടൗൺ പ്ലാനർ ജി. ശശികുമാർ, എൻ.ഐ.ടി അസി. പ്രഫ. കെ. ചിത്ര, റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക്, ഡെപ്യൂട്ടി ടൗൺ പ്ലാനർ ഡോ. ആതിര രവി, അസി. ടൗൺ പ്ലാനർ പ്രീജ പത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.