മാനാഞ്ചിറ^വെള്ളിമാടുകുന്ന്​ റോഡ്​ വികസനം മുഖ്യമ​ന്ത്രി ഇടപെട്ടു; അനിശ്ചിതകാല ഉപവാസം മാറ്റി

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം മുഖ്യമന്ത്രി ഇടപെട്ടു; അനിശ്ചിതകാല ഉപവാസം മാറ്റി കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡി​െൻറ വികസനകാര്യത്തിൽ പ്രത്യേക ഭരണാനുമതിയും ഫണ്ടും ഉടൻ ലഭ്യമാക്കുെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം.ജി.എസ് നാരായണ​െൻറ നേതൃത്വത്തിൽ ഇൗമാസം 18 മുതൽ നടത്താനിരുന്ന അനിശ്ചിതകാല കൂട്ട ഉപവാസം മാറ്റിവെച്ചു. റോഡ് വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണെമന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിേവദനം സമർപ്പിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ. 52 കോടി രൂപയുടെ പ്രവൃത്തിക്കായിരുന്നു തുടക്കത്തിൽ ഭരണാനുമതി നൽകിയിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റും േപ്രാജക്ട് റിപ്പോർട്ടും പ്രകാരം ഇത് 345 കോടിയായി ഉയർന്നതിനാൽ പ്രത്യേക ഭരണാനുമതി വേണ്ടതുണ്ട്. ഇതിനായുള്ള ഫയൽ പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു. ഫയൽ ഉടനെ വിളിപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കുെമന്നാണ് എം.െക. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ കോഴിക്കോട് െഗസ്റ്റ് ഹൗസിൽ നിവേദനം സമർപ്പിച്ചവർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസന പദ്ധതി പ്രധാനെപ്പട്ടതാണെന്നും ഉടൻ നടപ്പിലാക്കണെമന്നുമുള്ള എം.ജി.എസ്. നാരായണ​െൻറ നിർദേശം സർക്കാർ അംഗീകരിക്കുന്നെന്ന് പിണറായി വിജയൻ പറഞ്ഞു. ഫണ്ട് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണന് മുഖ്യമന്ത്രി നേരത്തേ മറുപടി നൽകിയത് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നഗരപാത വികസനപദ്ധതിയിലെ ഒന്നാം ഘട്ടത്തിൽ അവഗണിച്ച മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡി​െൻറ വികസനത്തിന് ഉടൻ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പ്രസ്താവിച്ചതും ശ്രദ്ധയിൽപ്പെടുത്തി. ധനകാര്യ, പൊതുമരാമത്ത് മന്ത്രിമാരെ സമീപിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് മേയ് 18 മുതൽ കൂട്ട ഉപവാസസമരം തുടങ്ങുന്നതും ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉപവാസത്തിൽനിന്ന് പിന്തിരിയണെമന്ന മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടർന്ന് ആക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് സമരം നീട്ടിവെക്കാൻ തീരുമാനിച്ചത്. ഇൗമാസം 15ന് നടത്തേണ്ടിയിരുന്ന 'സ്മരണജ്വാല' 18ന് കലക്ടറേറ്റിന് മുന്നിൽ നടത്താനും തീരുമാനിച്ചു. എം.ജി.എസി​െൻറ നേതൃത്വത്തിൽ അന്ന് ഏകദിന കൂട്ട ഉപവാസം നടത്തും. യോഗത്തിൽ ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. തായാട്ട് ബാലൻ, പി.കെ ഗോപി, മാത്യു കട്ടിക്കാന, എം.പി. വാസുദേവൻ, കെ.വി. സുനിൽകുമാർ, െക.പി. വിജയ കുമാർ, പി.എം. കോയ, ആർ.ജി. മേഷ്, പ്രദീപ് മാമ്പറ്റ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.