മെഡിക്കൽ കോളജ്: ഉച്ചഭക്ഷണം പുനഃസ്ഥാപിക്കണം -വെൽഫെയർ പാർട്ടി

കോഴിക്കോട്: കരാറുകാരുടെ അനാസ്ഥയുടെ പേരിൽ ആയിരക്കണക്കിന് രോഗികളുടെ അന്നംമുട്ടിച്ച് ഭക്ഷണ വിതരണം നിർത്തിയ നടപടി ക്രൂരതയാണെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി. വിശന്നു വലയുന്ന രോഗികൾക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന സന്നദ്ധസംഘടനകളെ സഹായിക്കാനെങ്കിലും കോർപറേഷൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അലി കിണാശ്ശേരി അധ്യക്ഷത വഹിച്ചു. കോവൂർ മുഹമ്മദലി സ്വാഗതവും അയ്യൂബ് കുറ്റിച്ചിറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.