അംഗൻവാടി ഉദ്ഘാടനം

മാവൂർ: ഗ്രാമപഞ്ചായത്തി​െൻറയും സാമൂഹികനീതി വകുപ്പി​െൻറയും സംയുക്ത ഫണ്ട് 24 ലക്ഷം ഉപയോഗിച്ച് നിർമിച്ച മുഴാപ്പാലം അംഗൻവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി, ബ്ലോക്ക് അംഗം കെ.എം. അപ്പുകുഞ്ഞൻ, പി. ഭാസ്കരൻ, എം.എം. അബ്ദുല്ല, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതഭായ് സ്വാഗതവും അംഗൻവാടി വർക്കർ ഷമീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.