ആറു കുടുംബാംഗങ്ങൾക്ക് തണലൊരുക്കി പീപ്​​ൾസ് ഫൗണ്ടേഷൻ

കുറ്റിക്കാട്ടൂർ: വർത്തമാനകാലത്ത് മനുഷ്യ​െൻറ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിട പദ്ധതികൾക്ക് മുന്തിയ പരിഗണന നൽകണമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ മുന്നോട്ടുവരണമെന്നും പി.ടി.എ. റഹീം എം.എൽ.എ പീപ്ൾസ് ഫൗണ്ടേഷ​െൻറ കീഴിൽ കുറ്റിക്കാട്ടൂരിൽ നിർമിക്കുന്ന ആറു വീടുകളുടെ നിർമാേണാദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. കുറ്റിക്കാട്ടൂരിലെ പരേതനായ പാറ്റയിൽ മൂസ ഹാജിയുടെ മകൻ കുഞ്ഞു എന്ന അബൂബക്കറി​െൻറ സ്മരണക്കായി നൽകിയ അഞ്ചു സ​െൻറ് സ്ഥലത്താണ് ആറു ഫ്ലാറ്റുകൾ ഉയരുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് സമർപ്പണ പ്രഭാഷണം നടത്തി. ടി. മാമുക്കോയ, അനീഷ് പാലാട്ട്, കണിയാത്ത് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കെ. മരക്കാർ ഹാജി, വ്യാപാരി വ്യവസായി പ്രസിഡൻറ് വി. മാമുക്കുട്ടി, മുജീബ് എടക്കണ്ടി, എ.എം. അബ്ദുൽ മജീദ്, പി.എ. റഹ്മാൻ, രാഗമാലിക ചെയർമാൻ ശമീർ, എ.എ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ശരീഫ് കുറ്റിക്കാട്ടൂർ സ്വാഗതവും പീപ്ൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ ഇർശാദുൽ ഇസ്ലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.