ഇനി ആശ്രയം സൗരോർജ പദ്ധതികൾ ^മന്ത്രി എം.എം. മണി

ഇനി ആശ്രയം സൗരോർജ പദ്ധതികൾ -മന്ത്രി എം.എം. മണി എം.വി.ആർ കാൻസർ സ​െൻററിൽ സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്തു ചാത്തമംഗലം: കേരളത്തി​െൻറ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നേരിടുന്നതിന് സൗരോർജ പദ്ധതികൾ മാത്രമാണ് ഇനി ആശ്രയമെന്ന് മന്ത്രി എം.എം. മണി. 1000 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര സഹായത്തോടെ നടപ്പാക്കാനുള്ള ചർച്ച തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ചൂലൂരിൽ എം.വി.ആർ കാൻസർ സ​െൻററിൽ എട്ടു കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വർധിക്കുന്ന ഉൗർജാവശ്യത്തിന് ജലവൈദ്യുത പദ്ധതികളെമാത്രം ആശ്രയിക്കാനാവില്ല. വിവിധ സ്ഥലങ്ങളിലായി നിർമാണത്തിലുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ പൂർത്തിയായാലും 350 മെഗാവാട്ടിലധികം പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം, സ്വകാര്യ, പൊതുമേഖല കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന തരിശുഭൂമികളും കുട്ടനാടൻ പാടശേഖരങ്ങളുമെല്ലാം സൗരോർജ പദ്ധതികൾക്കായി ഉപയോഗപ്പെടുത്താനായാൽ ഇൗ രംഗത്ത് സംസ്ഥാനത്തിന് വലിയ മുന്നേറ്റം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. എം.വി.ആർ കാൻസർ സ​െൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ഡയറക്ടർ ടി. സിദ്ദീഖ്, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ ചന്ദ്രബാബു, കെ.എ. ഖാദർ, ഇ. വിനോദ്, അഷ്റഫ് മണക്കടവ്, വത്സരാജ്, ചൂലൂർ നാരായണൻ, പ്രസാദ് ആലുങ്ങൽ എന്നിവർ സംസാരിച്ചു. പ്രോജക്ട് എൻജിനീയർ എം.കെ. വത്സരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ സ്വാഗതവും കെയർ ഫൗണ്ടേഷൻ ഡയറക്ടർ എൻ.സി. അബൂബക്കർ നന്ദിയും പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയാണ് എം.വി.ആർ കാൻസർ സ​െൻററിലേത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.