ഈത്തപ്പഴ മേളക്ക്​ തുടക്കമായി

കോഴിക്കോട്: ഏഴാമത് കോഴിക്കോടൻസ് ഈത്തപ്പഴ മേളക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ഗുണത്തിലും രുചിയിലും മുന്നിൽനിൽക്കുന്ന നാൽപതോളം ഇനം ഈത്തപ്പഴങ്ങളാണ് മേളയിലുള്ളത്. സൗദിഅറേബ്യ, ജോർഡൻ, ഇറാൻ, ഒമാൻ, തുനീഷ്യ, ഇറാഖ്, അൽജീരിയ തുടങ്ങിയ രാജ്യങ്ങളിലെ അപൂർവയിനം ഈത്തപ്പഴങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഈത്തപ്പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന മെഡ്ജോളും വിശുദ്ധ ഈത്തപ്പഴമായ അജ്വയും മേളയിലുണ്ട്. തേനും കുങ്കുമവും ചേർത്ത അജ്്വക്ക് കിലോക്ക് 6000 രൂപ വിലവരും. മദീനയിൽ പ്രത്യേക തോട്ടത്തിലാണ് ഇവ വിളയിച്ചെടുക്കുന്നത്. സാധാരണ അജ്്വക്ക് കിലോക്ക് 2400 രൂപയാണ്. മെഡ്ജോളിന് കിലോക്ക് 1700 രൂപ വരും. 99 രൂപ മുതലാണ് വില തുടങ്ങുന്നത്. ഏറ്റവും മധുരമുള്ള സുക്കരിക്ക് 600 രൂപയാണ്. ഈത്തപ്പഴങ്ങളെക്കൂടാതെ ഹൽവ, കേക്ക്, ബിസ്കറ്റ്, അച്ചാർ എന്നിവയുമുണ്ട്. മേളയുടെ ലാഭത്തിലൊരു പങ്ക് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിേയറ്റിവ് സൊസൈറ്റിക്ക് നൽകുമെന്ന് കോഴിക്കോടൻസ് എം.ഡി ജാഫർ മണലോടി പറഞ്ഞു. ജില്ല കലക്ടർ യു.വി. ജോസ് മേള ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ്കുമാർ, എം. വീരാൻകുട്ടി എന്നിവർ പങ്കെടുത്തു. രാവിലെ 11 മുതൽ രാത്രി 12 വരെയാണ് മേള നടക്കുന്നത്. മേയ് 25 ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.