കേന്ദ്രനയം ചെറുകിട വില്‍പന മേഖലയെ തകർക്കുന്നു ^മന്ത്രി

കേന്ദ്രനയം ചെറുകിട വില്‍പന മേഖലയെ തകർക്കുന്നു -മന്ത്രി കോഴിക്കോട്: ചെറുകിട വില്‍പന മേഖലയിലേക്ക് വിദേശ മൂലധനത്തിന് കടന്നുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ വാതില്‍ തുറന്നുകൊടുക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മുതലക്കുളം മൈതാനിയിൽ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 24 മണിക്കൂര്‍ ബഹുജന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുപകരം ഉള്ള തൊഴിലില്‍ നിന്നും തൊഴിലാളികളെ പുറത്താക്കലാണ് കേന്ദ്ര നടപടിയിലൂടെയുണ്ടാകുന്നത്. നിയമപരമായ എല്ലാ തൊഴില്‍ അവകാശങ്ങൾക്കും സര്‍ക്കാര്‍ തടയിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമ നിർമാണങ്ങള്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ്. സര്‍ക്കാറി​െൻറ പൊതു തൊഴില്‍ നിയമത്തില്‍വരെ െതാഴിലാളികള്‍ക്ക് ഇടമില്ലാതായിരിക്കുന്നു. തൊഴില്‍ സുരക്ഷിതത്വം ഉള്‍പ്പടെ നിയമപരമായ എല്ലാ പരിരക്ഷയും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഐ.സി.ഇ.യു ഡിവിഷനല്‍ സെക്രട്ടറി പി.പി. കൃഷ്ണന്‍, ബി.എസ്.എന്‍.എല്‍.ഇ.യു പ്രസിഡൻറ് കെ.വി. ജയരാജ്, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. രമേശ്, സി.ഐ.ടി.യു ജില്ല ട്രഷറര്‍ ടി. ദാസന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ബഹുജന കൂട്ടായ്മ ശനിയാഴ്ച വൈകീട്ട് 5.30ന് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.