'കുടിവെള്ളം പാഴാക്കരുത്​' ജല അതോറിറ്റിയുടെ സന്ദേശവാക്ക്​ വെറും പാഴ്​വാക്ക്​

ബാലുശ്ശേരി: 'കുടിവെള്ളം പാഴാക്കരുത്' എന്ന ജല അതോറിറ്റിയുടെ സന്ദേശവാക്ക് വെറും പാഴ്വാക്കായി മാറുന്നു. ബാലുശ്ശേരിയിലും പരിസരപ്രദേശത്തും കഴിഞ്ഞ ഒരാഴ്ചക്കാലമായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സപ്ലൈ ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുകയാണ് നാട്ടുകാർക്ക്. വൈകുണ്ഠത്തിൽ സപ്ലൈ ലൈൻ പൊട്ടി മണിക്കൂറുകളോളമാണ് കുടിവെള്ളം കുത്തിയൊഴുകിയത്. സംസ്ഥാന പാതയിൽ മിക്ക ഭാഗങ്ങളിലും ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് തുടർക്കഥയായിരിക്കുകയാണ്. ബാലുശ്ശേരി-മണ്ണാംപൊയിൽ റോഡിൽ ഒരാഴ്ചക്കാലമായി ജപ്പാൻ പദ്ധതി ലൈൻ ലീക്കായി വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. അധികൃതരാകെട്ട കണ്ടഭാവം നടിക്കാതെ പരാതിയോട് നിസ്സംഗത പുലർത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.