പയ്യോളി: കഴിഞ്ഞ ദിവസം ഇരിങ്ങലിൽ പിടിയിലായ മോഷ്ടാവിനെ കുടുക്കിയത് അമ്പലക്കുറ്റി ബാബുവിെൻറ ധീരത. മോഷ്ടാവിനെ പിന്തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറിലേറെയാണ് ബാബു ഓടിയത്. മൂർച്ചയേറിയ കൊടുവാൾകൊണ്ട് മുറിവേൽപിച്ചിട്ടും ബാബു പിന്മാറിയില്ല. ചോരയൊലിക്കുന്ന കാലുമായി ബാബു പിന്തുടർന്നു. റെയിൽപാളവും മുറിച്ചുകടന്ന് ഓടുന്നതിനിടെ മോഷ്ടാവ് അബദ്ധത്തിൽ തോട്ടിൽ വീണപ്പോൾ ബാബുവും തോട്ടിലേക്ക് ചാടി പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ബാബു വിടില്ലെന്നായപ്പോൾ മോഷ്ടാവ് കണ്ണുവെട്ടിച്ച് അടുത്ത വീട്ടിലെ കിണറ്റിൽ ഇറങ്ങി പടവ് പിടിച്ചു നിൽക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ബാബു പരിസരമാകെ ടോർച്ച് ലൈറ്റ് അടിച്ച് നോക്കിയപ്പോഴാണ് കിണറ്റിൽ പടവ് പിടിച്ചുനിൽക്കുന്നത് കണ്ടത്. ബാബുവിനെയും നാട്ടുകാരെയും കണ്ടതോടെ മോഷ്ടാവ് കിണറ്റിലെ വെള്ളത്തിലേക്ക് എടുത്തുചാടി. ഇതോടെ പൊലീസ് എത്തി കോണി ഉപയോഗിച്ച് കയറ്റുകയായിരുന്നു. ചേർത്തല വൈപ്പിൻ സ്വദേശി കൈലാസ് എന്ന ഭഗനാണ് പിടിയിലായത്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.