കലാകാര ദിനാഘോഷം

മേപ്പയൂർ: നന്മ മേപ്പയൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച കലാകാര ദിനാഘോഷം ജില്ല പ്രസിഡൻറ് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് അംഗം ഷർമിന കോമത്ത്, വി.ഐ. ഹംസ, മുജീബ് കോമത്ത്, മൊയ്തു മാനക്കൽ, എം.പി. രാജൻ, വി.സി. രാജൻ, കേളപ്പൻ കാർത്തിക എന്നിവർ സംസാരിച്ചു. സത്യൻ വിളയാട്ടൂർ സ്വാഗതവും മജീദ് കാവിൽ നന്ദിയും പറഞ്ഞു. തുടർന്ന് കലാകാരന്മാർ അവതരിപ്പിച്ച മെഗാ സ്റ്റേജ് പരിപാടിയും നടന്നു. തൊഴിലുറപ്പു പദ്ധതി: മേപ്പയൂരിൽ 102 കിണറുകൾ നിർമിക്കുന്നു മേപ്പയൂർ: കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേപ്പയൂർ പഞ്ചായത്തിൽ 102 കിണറുകളുടെ നിർമാണം ആരംഭിച്ചു. വാർഡിൽ ആറു കിണറുകൾ വീതമാണ് കുഴിക്കുന്നത്. ഒരു കിണറിന് തൊഴിലുറപ്പു തൊഴിലാളികളായ ആറു പേർ 16 ദിവസങ്ങളിലായാണ് ജോലിചെയ്യുന്നത്. എല്ലാ വാർഡിലും ജോലി പുരോഗമിച്ചുവരുന്നു. കൊഴുക്കല്ലൂർ ഒമ്പതാം വാർഡിൽ സി.പി. വിനോദി​െൻറ വീട്ടുവളപ്പിൽ കിണർ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞിക്കണ്ണൻ, കെ.എം. ബാലൻ, ഇ. അശോകൻ, സി.എം. കുഞ്ഞിരാമൻ, പൂക്കോട്ട് ബാബുരാജ്, ബൈജു മഠത്തിൽ, വി.പി. പ്രവീൺ, കെ.ടി. രമ, സി.കെ. ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.