ആദിവാസി കോളനിയിൽ സഹായം കൈമാറി

ബാലുശ്ശേരി: വയലട ആദിവാസി കേന്ദ്രത്തിലെ കുടുംബങ്ങൾക്ക് സഹായങ്ങൾ കൈമാറി അവധിക്കാല അധ്യാപക പരിശീലന ക്യാമ്പ് അംഗങ്ങൾ. ബാലുശ്ശേരി ബി.ആർ.സിയിലെ നാലാം ക്ലാസ് അധ്യാപകർക്കുള്ള അവധിക്കാല പരിശീലന ക്യാമ്പിൽ പെങ്കടുത്ത അധ്യാപകരും പരിശീലകരും ചേർന്നാണ് ക്യാമ്പി​െൻറ ഭാഗമായി വയലട ആദിവാസി കോളനി സന്ദർശിച്ച് ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തത്. ക്യാമ്പി​െൻറ ഭാഗമായി നടന്ന ചർച്ചയിൽ വയലട സ്കൂളിലെ അധ്യാപിക കോളനിയിലെ ദുരിതാവസ്ഥ അവതരിപ്പിച്ചതിനെ തുടർന്നാണ് അധ്യാപകർ ചേർന്ന് സഹായധനം സ്വരൂപിച്ച് ആറു കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും കോളനിയിലെത്തി വിതരണം ചെയ്തത്. വരുന്ന അധ്യയനവർഷത്തിൽ കുട്ടികൾക്ക് മികച്ച പഠനസാഹചര്യമൊരുക്കാൻ നാലാം ക്ലാസ് അധ്യാപകരുടെ കൂട്ടായ്മയായ വി ഫോർ ഗ്രൂപ് തീരുമാനിച്ചു. പഞ്ചായത്തംഗം ബിജുവി​െൻറ നേതൃത്വത്തിൽ അധ്യാപകരായ പി. സിദ്ദീഖ്, ഷാജി കരോറ, റീന, ഗിരിജ, പാർവതി, പ്രഭ, സ്മിത, പ്രജിഷ, ധൻരാജ്, അജിത്, സർജാസ് എന്നിവരായിരുന്നു കോളനി സന്ദർശനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.