ബാബുവി​െൻറ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്ത്

പേരാമ്പ്ര: വൃക്കകൾ തകരാറിലായ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ തടത്തിൽ ബാബുവി​െൻറ (43) ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്ത്. 15ഉം 12ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങുന്ന നിർധന കുടുംബത്തി​െൻറ ഏക ആശ്രയമായ ബാബു ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കാതെ കൂടുതൽകാലം മുന്നോട്ടുപോകാൻ കഴിയില്ലെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് നാട്ടുകാർ സഹായകമ്മിറ്റിയുമായി രംഗത്തിറങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ചെയർമാനും പി.കെ.എം. ബാലകൃഷ്ണൻ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കുകയാണ്. ചെറുവണ്ണൂർ സിൻഡിക്കേറ്റ് ബാങ്കിൽ കമ്മിറ്റി 441220 10000014 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. (lFSC Code: SYN8000 4412). യോഗത്തിൽ കെ.പി. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നഫീസ കൊയിലോത്ത്, എം.കെ. സുരേന്ദ്രൻ, എൻ.കെ. ദാസൻ, എൻ.കെ. വൽസൻ, പി.കെ.എം. ബാലകൃഷ്ണൻ, പി.കെ. മൊയ്തീൻ, പി.കെ. സുരേഷ്, എടോത്ത് പവിത്രൻ, ഷബീർ അഹമ്മദ്, ടി.എം. ബാലൻ, ആർ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം പേരാമ്പ്ര: ചാനിയംകടവ്-സാംസ്കാരികനിലയം-പ്രാണി മുണ്ടക്കൽ റോഡ് ഉദ്ഘാടനം ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു നിർവഹിച്ചു. വാർഡ് മെംബർ വി.കെ. മോളി അധ്യക്ഷത വഹിച്ചു. എൻ. ദിനേശൻ, റഷീദ് മുയിപ്പോത്ത്, കരീം കോച്ചേരി, കെ. രാജൻ എന്നിവർ സംസാരിച്ചു. എൻ. ഷാജു സ്വാഗതവും വി.കെ. സുധീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.