പൊതുസമ്പത്ത് സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചകൾ വരുത്തുന്നു ^വി.എം. സുധീരന്‍

പൊതുസമ്പത്ത് സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചകൾ വരുത്തുന്നു -വി.എം. സുധീരന്‍ കോഴിക്കോട്: പൊതുസമ്പത്ത് സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗുരുതര വീഴ്ചകള്‍ വരുത്തുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പൊതുമുതല്‍ സംരക്ഷിക്കുന്നതിനു ഭരണകൂടങ്ങള്‍ക്കു പ്രത്യേകം സംവിധാനങ്ങളുണ്ട്. എന്നിട്ടും മാറിവരുന്ന ഭരണാധികാരികള്‍ സര്‍ക്കാറി​െൻറ ഭൂമികൈയേറ്റമുള്‍പ്പെടെയുള്ള നിയമലംഘനം കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തുകയാണ്. പൊതുമുതല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ കേസുകള്‍ തോറ്റുകൊടുക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്ലായി പുഴ കൈയേറ്റത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്ലായി പുഴസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകളാല്‍ സമ്പന്നമായിരുന്ന കേരളത്തിലെ പുഴകളും നദികളുമെല്ലാം ഇന്ന് മരണാവസ്ഥയിലാണുള്ളത്. കൈയേറ്റമാണ് ഇതിനു പ്രധാനകാരണം. പുഴമലിനീകരണവും അനധികൃത മണല്‍ വാരലുമെല്ലാം ജലസ്രോതസ്സുകളെ ഗുരുതര രീതിയില്‍ ബാധിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭവരെ ആരോഗ്യരംഗത്തെ കേരളത്തി‍​െൻറ മുന്നേറ്റത്തെ അംഗീകരിച്ചിരുന്നു. ഇപ്പോള്‍ രോഗാവസ്ഥയിലാണ് കേരളമുള്ളത്. കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനം കേരളത്തില്‍ ഇപ്പോഴും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പുഴകളെ മാലിന്യ കേന്ദ്രങ്ങളാക്കി ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. അനാരോഗ്യകരമായ സാഹചര്യങ്ങള്‍ കേരളത്തി‍​െൻറ മനോഹാരിത നഷ്ടപ്പെടുത്തി രോഗികളുടെ നാടാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ ബഹുജന മുന്നേറ്റം ആവശ്യമാണ്. ൈകയേറ്റക്കാരിൽനിന്ന് കല്ലായി പുഴയെ സംരക്ഷിക്കാൻ സജീവ ഇടപെടലുകൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പുഴസംരക്ഷണസമിതി പ്രസിഡൻറ് എസ്.കെ. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി, കെ. മൊയ്തീന്‍കോയ, ആലിക്കോയ, നീജേഷ് അരവിന്ദ്, എം.പി. മൊയ്തീന്‍ബാബു, എം.പി. കോയട്ടി, ടി.ടി. നാസർ, പി.പി. ഉമ്മർകോയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.