കൊയിലാണ്ടി: ഫിഷിങ് ഹാർബറിെൻറ അശാസ്ത്രിയ നിർമാണ പ്രവൃത്തി പരിശോധിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 12 വർഷം മുമ്പ് ആരംഭിച്ച നിർമാണ പ്രവൃത്തി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് ഭരണകാലത്ത് 19 കോടി ചെലവഴിച്ച് നിർമാണം ആരംഭിച്ച താലൂക്ക് ആശുപത്രിയുടെ ആറു നില കെട്ടിടം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷം മാത്രമേ ഉദ്ഘാടനം ചെയ്യാവൂ, അല്ലാത്തപക്ഷം നിർത്തിവെച്ച സമര പരിപാടികൾ തുടരുമെന്നും യോഗം മുന്നറിയിപ്പു നൽകി. വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. യു. രാജീവൻ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, പി.വി. അഹമ്മദ്, പി.പി. കരീം, സിദ്ദീഖ് ദാരിമി, താഴത്ത് ബഷീർ, കെ. വിജയൻ, പി. രത്നവല്ലി, എ. അസീസ്, പടന്നയിൽ പ്രഭാകരൻ, ശങ്കരൻ, സി.പി. അലി, രാമകൃഷ്ണൻ മൊടക്കല്ലൂർ എന്നിവർ സംസാരിച്ചു. ചിത്രരചന മത്സരം കൊയിലാണ്ടി: നെസ്റ്റ് കാമ്പസ് ഇനിഷ്യേറ്റിവ് കുട്ടികൾക്ക് ടോട്ടോ ചാൻ - 18 ചിത്രരചന മത്സരം സംഘടിപ്പിച്ചു. തൻവീർ ഗഫൂർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. അഞ്ജലി, സുഭാഷ് എന്നിവർ സംസാരിച്ചു. അറിവരങ്ങ് സഹവാസ ക്യാമ്പ് തുടങ്ങി മേപ്പയൂർ: ബാലസംഘം മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അറിവരങ്ങ് സഹവാസ ക്യാമ്പ് തുടങ്ങി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി കെ.ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മർഫിദ എസ്. രാജീവ് അധ്യക്ഷത വഹിച്ചു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, കെ. രാജീവൻ, എ.സി. അനൂപ്, എൻ.എം. ദാമോദരൻ, സി.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസാദ് കൈതക്കൽ ദിവ്യാത്ഭുത അനാവരണം നടത്തി. രാജീവൻ കക്കറമുക്ക് നാടൻപാട്ട് ശിൽപശാല നയിച്ചു. ക്യാമ്പ് ഫയറും നടന്നു. കെ.എം. ഗോപാലൻ സ്വാഗതവും മേഖല സെക്രട്ടറി അങ്കജ് സാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.