ഉള്ള്യേരി: ഉള്ള്യേരി സര്‍വിസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടനത്തിെൻറ ഭാഗമായി വയോജനങ്ങല്‍ക്കായി നടത്തിയ കെടാവിളക്ക് പരിപാടി കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. മെഹറൂഫ് രാജ്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. സെക്രട്ടറി മോന്‍സി വര്‍ഗീസ് സ്വാഗതം പറഞ്ഞു. മിന്നലിൽ വീടിന് നാശനഷ്ടം എകരൂല്‍: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തന്‍കാവില്‍ വീടിന് നാശനഷ്ടം. തേനമ്മാക്കൂല്‍ മുഹമ്മദ്‌കുട്ടിയുടെ വീടിനാണ് മിന്നലേറ്റത്. വീടിെൻറ മുറ്റത്തെ ബാത്ത്റൂമിെൻറ ചുമരില്‍ വിള്ളലുണ്ടായി. വരാന്ത, അടുക്കള എന്നിവയുടെ ചുമരിലും വിള്ളലുണ്ട്. ജനല്‍പാളികൾ, വയറിങ്, വൈദ്യുതി മീറ്റര്‍ എന്നിവക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.