എൻട്രൻസ് ക്ലാസ് ഉദ്ഘാടനം നാളെ

കോഴിക്കോട്: പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ഈ വർഷം ആരംഭിക്കുന്ന എൻട്രൻസ് ക്ലാസുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച ഒമ്പതിന് പി.കെ. അഹമ്മദ് നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പ്രവേശന പരീക്ഷകൾ സംബന്ധിച്ച മാർഗനിർദേശ ക്ലാസും നടക്കും. കേരളത്തിലെ എൻട്രൻസ് പരിശീലന രംഗത്തെ പ്രഗല്ഭർ ക്ലാസുകൾ നയിക്കും. മാനേജ്മ​െൻറ് പ്രസിഡൻറ് ഡോ. പി.സി. അൻവർ, സെക്രട്ടറി ടി.കെ. ഹുസൈൻ, ഡോ. അബ്ദുൽ അസീസ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.